ക്രിസ്ത്യൻ മിഷണറിമാർ വധിക്കപ്പെട്ടതിന്റെ 52-ാം വർഷം അപരിഷ്കൃതരായ യാലി ഗോത്രക്കാർക്ക് ബൈബിൾ വിതരണം ചെയ്തു

0 1,290

ന്യൂഗിനിയ: ഇന്തോനേഷ്യയിലെ പാപ്പുവയിൽ യാലി ആദിവാസി സ്ത്രീകളുടെ ആഹ്ലാദസ്വരങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ 2,400 ബൈബിളുകളുമായി ഒരു വിമാനം അടുത്തിടെ സ്വാഗതം ചെയ്യപ്പെട്ടു. ഒരുകാലത്ത് നരഭോജികളും നാഗരികമായ മനുഷ്യരിൽ നിന്നകന്നു ജീവിച്ചിരുന്നതുമായ “യാലി” ഗോത്രവർഗ്ഗം അവരുടെ മാതൃഭാഷയിൽ കൂടുതൽ ബൈബിളുകൾ അഭ്യർത്ഥിക്കുകയും മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് (MAF) സന്തോഷത്തോടെ പ്രതികരിക്കുകയും ചെയ്തു.

അരനൂറ്റാണ്ടിനു മുമ്പ് ആരംഭിച്ച ദൈവത്തിന്റെ വിശ്വസ്തതയുടെ കഥയാണ് ഈ പ്രത്യേക വിമാനാഗമനത്തെ വളരെ ശ്രദ്ധേയമാക്കുന്നത്. കൃത്യമായി പറഞ്ഞാൽ 52 വർഷങ്ങൾക്ക്, 1968-ൽ അതേ താഴ്‌വരയിലെ മറ്റൊരു യാലി ഗോത്രം ഒരു ജോഡി മിഷനറിമാരെ കാത്തിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, അന്നത്തെ കൂടിക്കാഴ്ച, സ്വീകരണത്തിനായുള്ളതായിരുന്നില്ല, ആക്രമണത്തിനുള്ള പതിയിരിപ്പായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

മിഷനറിമാരായ സ്റ്റാൻഡേലും ഫിൽമാസ്റ്റേഴ്സും സുവിശേഷവുമായി യാലി ജനതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിപ്പിക്കുന്ന ഒരു ഉദ്യമം നടത്തുകയുണ്ടായി. പക്ഷേ യാലി ഗോത്രക്കാർ രണ്ടുപേരെയും ആക്രമിക്കുകയും 200 ലധികം അമ്പുകളെയ്ത് വധിക്കുകയും ചെയ്തു.

കഥ അവിടെ അവസാനിക്കാമായിരുന്നു. എന്നാൽ മൂന്നുമാസത്തിനുശേഷം, ഒരു എം‌എ‌എഫ് വിമാനം സമീപത്ത് തന്നെ ആകസ്മികമായി തകർന്നു വീണു. പത്തു വയസുകാരനായ ‘പോൾ ന്യൂമാൻ’ ഒഴികെ വിമാനത്തിലെ എല്ലാവരും മരിച്ചു. അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ട അവനെ ഒരു യാലി മനുഷ്യൻ കണ്ടെത്തി. യാലിക്കാരനായ ഈ മനുഷ്യൻ മിഷനറിമാരെ കൊല്ലുന്നതിന് എതിരായിരുന്നു. അയാൾ കുഞ്ഞു പോളിനെ സുരക്ഷിതമായി വളർത്തി. മുതിർന്ന ശേഷം പുറത്തുള്ള ഒരാൾ തങ്ങൾക്കിടയിൽ വളരുന്നത് മറ്റുള്ളവരും അറിഞ്ഞു.

പക്ഷേ, യാലി ജനത പുറം ലോകവുമായുള്ള ഈ രണ്ടാമത്തെ കൂട്ടിമുട്ടലിനെ നന്മയുടെ ഒരു അടയാളമായി സ്വീകരിച്ച് തങ്ങളോടൊപ്പം താമസിക്കുവാനായി പുറത്തുള്ളവരെ ക്ഷണിക്കുന്നതിലേക്കു നടത്തി. തുടർന്നു മിഷനറിമാർ അവിടേക്ക് എത്തിപ്പെട്ടു. മുപ്പതു വർഷത്തെ നിരന്തര പരിശ്രമ ഫലമായി അവരുടെ ഭാഷ പഠിച്ച് അക്ഷരങ്ങൾ രൂപപ്പെടുത്തി ബൈബിൾ അച്ചടി സാധ്യമാക്കി.

മിഷൻ ഏവിയേഷൻ ഫെലോഷിപ്പിന്റെ പാപ്പുവയിലെ പ്രതിനിധികളായ ലിൻഡയും ഭർത്താന് ഡേവും പറയുന്നു: “ഇപ്പോഴും കർത്താവിനെ അറിയാത്ത യാലികൾ ഉണ്ട്, അതിനാൽ… കർത്താവിനെ അറിയാത്ത മറ്റുള്ളവർക്കുവേണ്ടിയും ബൈബിൾ ലഭിച്ചവർ അവരുടെ വിശ്വാസത്തിൽ വളരുന്നതിനായും പ്രാർത്ഥിക്കുക”. നമ്മുടെ പ്രാർത്ഥനയും ലിൻഡ ആവശ്യപ്പെടുന്നു.

അങ്ങനെ, ഡേവും മറ്റൊരു പൈലറ്റായ പീറ്റർ സാന്റാനയും ഒരു ചരിത്ര ദൗത്യവുമായി തെക്കൻ യാലി ജനതയ്‌ക്കു വേണ്ടി ഈയിടെ ബൈബിളുകൾ എത്തിച്ചു – യാലിയിലേക്കുള്ള ആദ്യത്തെ മിഷനറിമാർ രക്തസാക്ഷിത്വം വരിച്ച് 52 വർഷത്തിനുശേഷം.

You might also like
Comments
Loading...