മുസ്ലീമുമായി തർക്കിച്ചതിന് ക്രിസ്ത്യൻ സ്ത്രീയ്ക്ക് മർദ്ദനമേറ്റു:പാകിസ്ഥാൻ

0 1,257

പഞ്ചാബ്, പാകിസ്ഥാൻ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന സംഗ്ല ഹില്ലിൽ ഒരു ക്രിസ്ത്യൻ സ്ത്രീയെ ഒരു മുസ്ലീം പുരുഷൻ പരസ്യമായി മർദ്ദിച്ചു. മർദ്ദനമേറ്റ സഹോദരി ആക്രമണത്തെപ്പറ്റി പോലീസിനെ അറിയിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഒക്ടോബർ 12 ന്, സംഗ്ലാ ഹില്ലിലെ വാർഡ് 3 പരിസരത്തുള്ള ബാൽക്കീസ് ​​ബീബി എന്ന ക്രിസ്ത്യൻ സ്ത്രീ തെരുവിൽ നിൽക്കുകയും തന്റെ ഒരു ബന്ധുവിനെ അയാളുടെ ക്രിസ്ത്യൻ പേര് വിളിക്കുകയും ചെയ്തു. ഈ ഒരു ക്രിസ്ത്യൻ പേരിന്റെ ഉപയോഗം മുഹമ്മദ് അബാസ് ബട്ട് എന്ന പ്രാദേശിക മുസ്ലീം പുരുഷനെ അലോസരപ്പെടുത്തി, ബീബിയുടെ മകൻ ഖുറാം പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

“എന്റെ അമ്മയ്‌ക്കെതിരെ മതപരമായ വിദ്വേഷം അബ്ബാസിനുണ്ടായിരുന്നു,” ഖുറാം ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണി(ഐസിസി)’നോട് പറഞ്ഞു. “ക്രിസ്ത്യാനികൾക്കെതിരെ അദ്ദേഹം തെരുവിൽ
പലപ്പോഴും കോപം പ്രകടിപ്പിച്ചിരുന്നു, എന്നാൽ തർക്കങ്ങൾ ഒഴിവാക്കാൻ എല്ലാവരും അയാളെ അവഗണിച്ചിരുന്നു.”

ഒക്ടോബർ 12 ന് ബീബി ക്രിസ്ത്യൻ പേര് വിളിക്കുന്നതു കേട്ട് അബ്ബാസ് പ്രകോപിതനായി.

“അബ്ബാസ് എന്റെ അമ്മയെ ചീത്ത വാക്കുകളാൽ അധിക്ഷേപിച്ചുകൊണ്ട് ‘വായ അടയ്ക്കുക’ എന്ന് ആക്രോശിച്ചു.” ഖുറാം തുടർന്നു; “ അമ്മ അവനുമായി തർക്കിച്ചപ്പോൾ അയാൾ അവളെ അടിച്ചു തെരുവിലൂടെ വലിച്ചിഴച്ചു.”

മതപരമായ കാരണത്താൽ തന്നെക്കാൾ സാമൂഹികമായി താഴ്‌ന്നവളായി കരുതപ്പെടുന്ന ബീബി തന്നോട് പരസ്യമായി തർക്കിച്ചതിൽ അബ്ബാസ് ദേഷ്യപ്പെട്ടു. അബ്ബാസ് ബീബി അക്രമിച്ചതു മാത്രമല്ലാതെ, ക്രിസ്ത്യാനികളെ അങ്ങേയറ്റം അവഹേളിക്കുന്ന “തൊട്ടുകൂടാത്തവർ” എന്നു തുടങ്ങിയ ദൂഷണങ്ങളും ഉപയോഗിച്ചു കൊണ്ടിരുന്നു.

ആക്രമണത്തിന് ശേഷം ബീബിയും കുടുംബവും അബ്ബാസിനെതിരെ പോലീസിൽ പരാതി നൽകി (FIR # 372/20). അബ്ബാസിനെയോ
പിതാവിനൊപ്പം ചേർന്ന് ബീബിയെ മർദ്ദിച്ച അയാളുടെ
മകനെയോ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

You might also like
Comments
Loading...