മതപരമായ പ്രസിദ്ധീകരണങ്ങൾക്കും വസ്തുക്കൾക്കും ചൈനയിൽ നിരോധനം കർക്കശമാക്കുന്നു

0 1,267

ബെയ്ജിംഗ്: സർക്കാർ അംഗീകരിച്ചിട്ടില്ലാത്ത മതപരമായ പ്രസിദ്ധീകരണങ്ങൾക്കും മറ്റും ചൈനയിൽ പരിശോധന കടുപ്പിക്കുന്നതായി ഐസിസി (ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ) റിപ്പോർട്ടു ചെയ്യുന്നു. കുറ്റക്കാരായ പ്രസാധകരെ ശിക്ഷിക്കും, അവരുടെ സാധന സാമഗ്രികൾ സർക്കാർ കണ്ടുകെട്ടും.

സെപ്റ്റംബറിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെ വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ ബ്യൂറോകൾ പ്രാദേശിക അച്ചടിശാലകളിലും പുസ്തകശാലകളിലും നിരോധിച്ച മതപരമായ വസ്തുക്കണ്ടോ എന്ന് മിന്നൽ പരിശോധന നടത്തി. ഫോട്ടോ കോപ്പിയിംഗ് ബിസിനസുകൾക്കും ഈ പരിശോധന ബാധകമാക്കായിട്ടുണ്ട്. “കർശനമായ അന്വേഷണം കാരണം പാട്ടുകളുടെ രണ്ടു പകർപ്പുകൾ നിർമ്മിക്കാൻ പോലും ഞാൻ ധൈര്യപ്പെടുന്നില്ല,” ലുവോയാങ്ങിലെ ഒരു ഫോട്ടോകോപ്പിംഗ് ഷോപ്പ് അറ്റൻഡന്റ് പറഞ്ഞു. “മതപരമായ കാര്യങ്ങൾ പകർത്താൻ വരുന്ന ആരെക്കുറിച്ചും റിപ്പോർട്ട് ചെയ്യാൻ എന്നോട് പറഞ്ഞിട്ടുണ്ട്.”

Download ShalomBeats Radio 

Android App  | IOS App 

സെജിയാങ് പ്രവിശ്യയിലെ ക്രിസ്ത്യൻ ഓൺലൈൻ പുസ്തക സ്റ്റോർ ഉടമ ചെൻ യുവിന് ശിക്ഷ വിധിച്ചതായി ഐസിസി അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അംഗീകാരമില്ലാത്ത മത പ്രസിദ്ധീകരണങ്ങൾ വിദേശത്ത്
നിന്ന് ഇറക്കുമതി നടത്തി വിറ്റതിന്, “നിയമവിരുദ്ധ വ്യാപാരം” എന്ന കുറ്റം ചുമത്തി ഏഴ് വർഷം തടവും കനത്ത പിഴയും വിധിച്ചു.

You might also like
Comments
Loading...