തല മുണ്ഡനം ചെയ്തു ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; ജാര്‍ഖണ്ഡില്‍ 7 ക്രൈസ്തവർക്ക് ക്രൂര മർദ്ദനം

0 754

റാഞ്ചി: ജാര്‍ഖണ്ഡില്‍ വടിവാളുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘം ഏഴ് ക്രൈസ്തവരെ തല മൊട്ടയടിച്ച അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയും ചെയ്‌തു.

രാജ്, ദീപക്, ഇമ്മാനുവല്‍ ടെറ്റെ, സുഗാഡ് ഡാങ്ങ്, സുലിന്‍ ബര്‍ളാ, സോഷന്‍ ഡാങ്ങ്, സെം കിഡോ എന്നീ ക്രൈസ്തവരെയാണ് വ്യാജ ആരോപണത്തിന്റെ പേരിൽ മതതീവ്രവാദികൾ ആക്രമിച്ചത്. ഇതിന് പുറമേ, ബലാത്കരമായി ഇവരുടെ തല ഭാഗികമായി മുണ്ഡനം ചെയ്യുകയും ചെയ്തു. ഗോക്കളെ കൊല്ലുകയും അതിന്റെ മാംസം കൈവശം വെക്കുകയോ ചെയ്തുവെന്ന വ്യാജ ആരോപണത്തിന്റെ പേരിലായിരുന്നു ഈ കൊടും ക്രൂരത. എന്നാൽ ഈ ആരോപണം തെളിയിക്കുവാൻ ആക്രമിസംഘത്തിന് സാധിച്ചുമില്ല.

ഈ കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആണ് ഈ സംഭവം നടന്നത് എങ്കിലും സെപ്റ്റംബർ 25ന് മുന്‍ ജില്ലാ പരിഷദ് അംഗവും, പ്രാദേശിക സാമൂഹ്യ പ്രവര്‍ത്തകനുമായ നീല ജസ്റ്റിന്‍ ബെക്ക് നടത്തിയ പത്രസമ്മേളനത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരം ഇപ്പോൾ പുറം ലോകം അറിയുന്നത് എന്നത് ദേശീയ മാധ്യമമായ ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്‌തു.

Advertisement

You might also like
Comments
Loading...
error: Content is protected !!