അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റിപ്പബ്ലിക്കന്‍ അംഗം ഉള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു

0 410

വാഷിങ്ടൺ: അമേരിക്കയിലെ അലാസ്ക ആംഗറേജിൽ രണ്ടു വിമാനങ്ങൾ ആകാശത്തു വെച്ച് കൂട്ടിയിടിച്ച് യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗം ഉൾപ്പടെ 7പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട വിമാനത്തിലൊന്ന് പറത്തിയിരുന്നത് ഇയാൾ തന്നെയായിരുന്നു. സോൾഡോട്ട്ന വിമാനത്താവളത്തിന് സമീപത് വെച്ച് ഉണ്ടായ അപകടത്തിൽ രണ്ടു വിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. റിപ്പബ്ലിക്കൻ അംഗമായ ഗാരി നോപ്പ് ഒരു വിമാനത്തിൽ തനിച്ചായിരുന്നു. നാല് വിനോദ സഞ്ചാരികളുമായി പറന്ന മറ്റൊരു വിമാനവുമായിട്ടാണ് കൂട്ടിയിടിച്ചത്. ഇതിലെ പൈലറ്റും ഗൈഡുമടക്കം കൊല്ലപ്പെട്ടു. ആറ് പേരും അപകടം നടന്നയുടൻ മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!