വിദ്യാര്‍ത്ഥികളെ കെണി വെച്ച് പിടിക്കാൻ തുനിഞ്ഞിറങ്ങി സാത്താന്‍ സംഘടന.

0 771

മസാച്ചുസെറ്റ്സ്: പഠിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സാമ്പത്തികമില്ല, അങ്ങനെ ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ വലയിലാക്കുവാന്‍ സാമ്പത്തിക സഹായമെന്ന പേരില്‍ കെണിയുമായി തുനിഞ്ഞിറങ്ങിക്കുകയാണ് സാത്താന്‍ ആരാധന സംഘടനയായ സാത്താനിക് ടെംപിള്‍. സാത്താനിലേക്കും തങ്ങളുടെ സേവസമിതിയിലേക്കും കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് സ്കോളര്‍ഷിപ്പ് എന്ന് പേരിൽ ഇപ്പോൾ ഉള്ള പുതിയ ആലോചന. മസാച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് “ദി ഡെവിള്‍സ് അഡ്വൊക്കേറ്റ് സ്കോളര്‍ഷിപ്പ്” എന്നാണ് ഈ പഠനസഹായി പദ്ധതിക്ക് ഇട്ടിരിക്കുന്ന പുതിയ പേര്. ഇതിന് പുറമെ, കുറച്ച് നിര്‍ദേശങ്ങളും, സമിതി മുമ്പോട്ട് വെച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. “സാത്താനിക സംഘടനയുടെ തത്വങ്ങള്‍ക്കും ദൗത്യത്തിനും അനുസൃതമായ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്?, നിങ്ങളുടെ ആത്മാവിനെ തകര്‍ക്കുകയും, ആത്മവിശ്വാസത്തിന് കോട്ടം തട്ടാൻ കാരണമായ നിങ്ങളുടെ അധ്യാപകരില്‍ ആരെങ്കിലെക്കുറിച്ചും വിവരിക്കുക” എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നവര്‍ക്കു മാത്രമേ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുവാന്‍ കഴിയുകയുള്ളു എന്നാണ് സംഘടന പ്രസ്താവിച്ചിരിക്കുന്നത്.വ്യക്തിത്വം, നിരീശ്വരചിന്ത, നല്ല സമൂഹത്തിന് വേണ്ടിയുള്ള സാത്താനിക ദൗത്യത്തിന്റെ മറ്റ് ഘടകങ്ങള്‍ എന്നീ ഗുണങ്ങളുള്ള ഹൈസ്കൂള്‍ ബിരുദധാരികളേയാണ് ഈ സ്കോളര്‍ഷിപ്പുകൊണ്ട് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് അവരുടെ ഏറ്റവും പുതിയ അജണ്ട.

2013-ല്‍ സ്ഥാപിതമായ സാത്താനിക് ടെംപിളിന് ഇതിനോടകം, അമേരിക്കയില്‍ 15 ചാപ്റ്ററുകളും കാനഡയില്‍ ഒരു ചാപ്റ്ററുമുണ്ട്. ആടിന്റെ തലയോട് കൂടിയ സാത്താനിക പ്രതീകത്തെ ആരാധിക്കുന്ന ഇവര്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരാണ്.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!