ന്യുയോര്‍ക്കില്‍ വാഹനാപകടത്തില്‍ 20 മരണം; മരിച്ചവരില്‍ നവദമ്പതികളും

മരിച്ചവരില്‍ നവ ദമ്പതികളായ നാലു പേരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹോദരിമാരായ നാലു പേര്‍ക്കും ജീവന്‍ നഷ്ടമായി. അപകടത്തിന്റെ കാരണം വ്യക്തമല്ല.

0 1,073

ന്യുയോര്‍ക്ക്: യു.എസ് നഗരമായ ന്യുയോര്‍ക്കിലെ ഷ്വാഹെയറില്‍ ഒരു വിവാഹചടങ്ങിലെ അതിഥികളുമായി പോയ ലിമോസിന്‍ കാര്‍ അപകടത്തില്‍പെട്ട് 20 പേര്‍ മരിച്ചു. മരിച്ചവരില്‍ നവ ദമ്പതികളായ നാലു പേരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹോദരിമാരായ നാലു പേര്‍ക്കും ജീവന്‍ നഷ്ടമായി. അപകടത്തിന്റെ കാരണം വ്യക്തമല്ല.

മറ്റു വാഹനങ്ങളെ ഇടിച്ച കാര്‍ വഴിയാത്രക്കാരുടെമേലും പാഞ്ഞുകയറുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. യു.എസില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ അപകടമാണിതെന്ന് അധികൃതര്‍ പറയുന്നു. വിവാഹത്തിനു ശേഷം വിരുന്ന് നടക്കുന്ന സ്ഥലത്തേക്ക് എത്തിയ വാഹനമാണ് അപകടമുണ്ടാക്കിയത്.

ഒരു ടൂറിസ്റ്റ് റെസ്‌റ്റോറന്റിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഇടിച്ചുതകര്‍ത്ത ലിമോസിന്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ടുപേരുടെ മേലും പാഞ്ഞുകയറുകയായിരുന്നു. ലിമോസിനില്‍ ഉണ്ടായിരുന്ന 18 പേരുള്‍പ്പെടെയാണ് 20 പേര്‍ കൊല്ലപ്പെട്ടത്. ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല.

2009നുശേഷം യു.എസില്‍ നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ന്യുയോര്‍ക്കിലെ ബഫല്ലോയില്‍ വിമാനം തകര്‍ത്ത് വീണ് അന്ന് 49 പേരാണ് മരിച്ചത്.

Advertisement

You might also like
Comments
Loading...