കാർ അപകടത്തിൽ വിശ്വാസി മരണമടഞ്ഞു

0 1,878

അറ്റ്‌ലാന്റാ: കാൽവറി അസംബ്ലി സഭാംഗവും തിരുവനന്തപുരം വില്ലോത്ത് വീട്ടിൽ വിനോദിന്റെ ഭാര്യയുമായ ആൻസി (42 ) അറ്റ്ലാന്റാക്കു സമീപം അഗസ്റ്റായിൽ ഉണ്ടായ കാറപകടത്തിൽ മരണമടഞ്ഞു . കൂടെയുണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളും പരുക്കുകളോടെ ആശുപത്രിയിൽ ആയിരിക്കുന്നു. ആൻസി ഓടിച്ചിരുന്ന കാർ ട്രാക്കിന്റെ സൈഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ആൻസി അപകടസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു.

സംസ്ക്കാരം ജൂൺ 2 (ശനിയാഴ്ച) സ്‌നെൽവില്ലിൽ നടക്കും. നവോമി, അന്നാ, ഇവ എന്നിവരാണ് മക്കൾ. തിരുവനന്തപുരം വള്ളോന്തര വീട്ടിൽ തോമസ് ജോസ് – ലാലി ജോസ് എന്നിവരുടെ മകളാണ് പരേത . മോൻസി, പ്രിൻസി എന്നിവർ സഹോദരങ്ങളാണ്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...