കൊറോണ; യുവജനങ്ങളുടെ ദൈവ വിശ്വാസത്തിലും പ്രാർത്ഥനയിലും വൻ വര്‍ദ്ധന എന്ന് സർവ്വേ ഫലം

0 518

വാഷിംഗ്‌ടൺ : ലോകത്തിൽ കോവിഡ്-19 എന്ന മഹാമാരി കാലത്ത്, ലോകത്തിലെ യൗവത്വം അഥവാ യുവജനങ്ങളുടെ വിശ്വാസ ജീവിതത്തില്‍ വൻ വർധന ഉണ്ടായതായി പുറത്തുവരുന്ന ഏറ്റവും പഠനങ്ങൾ. അമേരിക്കയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുറത്തുവന്ന വിവിധ പഠനഫലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തിലും ബൈബിള്‍ വായിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ മിന്നെസോട്ടയിലെ സ്പ്രിംഗ്ടൈഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൂമിംഗ്ടൺ നടത്തിയ പഠന സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. കൗമാരം മുതൽ യൗവന കാലം വരെയുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരിലൂടെ നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെട്ടത്. ഈ പ്രായത്തിലുള്ളല്‍ ചെറുപ്പക്കാരുടെ ഇടയില്‍ ആന്തരികവും ബാഹ്യവുമായ ജീവിതം കൂടുതല്‍ വിശ്വാസ കേന്ദ്രീകൃതമാകുവാന്‍ ആരംഭിച്ചിട്ടുണ്ടെന്നു സ്പ്രിംഗ്ടൈഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോഷ് പാക്കാർഡ് വ്യക്തമാക്കി. കോവിഡ് കാലം അനേകരെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നുണ്ടെന്നാണ് ഇത്തരം പഠനഫലങ്ങള്‍ നല്‍കുന്ന സൂചന.

Advertisement

You might also like
Comments
Loading...