കോവിഡ്-19; ഇന്ത്യയെ വാനോളം പ്രശംസിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍

0 601

ന്യുയോർക്ക് : കോവിഡ്-19 പ്രതിരോധിക്കാനായി മറ്റു രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ലോറിക്വിന്‍ നല്‍കിയ ഇന്ത്യയുടെ നീക്കത്തെ പ്രശംസിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. ഇന്ത്യയുടെ സംഭാവനകൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് സെക്രട്ടറി ജനറലിന്‍റെ വക്താവ് വ്യക്തമാക്കിയത്. ഹൈഡ്രോക്സി ക്ലോറിക്വിന്‍ കോവിഡ്-19നെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നതിനാല്‍ ന്യൂയോര്‍ക്കിലെ 1500 കോവിഡ് രോഗികള്‍ക്ക് വിതരണം ചെയ്തിരുന്നു. മരുന്ന് ആവശ്യത്തിന് ലഭിക്കാതെയായപ്പോള്‍ ഇന്ത്യ അമേരിക്കക്ക് മരുന്ന് നല്‍കി സഹായിച്ചതിനെയാണ് ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റിയത്. ലോകത്തിൽ നിന്നും കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാൻ എല്ലാവരും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും സഹായിക്കാന്‍ പറ്റുന്ന സാഹചര്യമുള്ള രാജ്യങ്ങള്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്നും യു.എന്‍ സെക്രട്ടറി നേരത്തെ പ്രസ്ഥാവിച്ചിരുന്നു. നേരത്തെ യൂ.ക്കെ, യൂ.എസ്, യൂ.എ.ഇ തുടങ്ങി 78 രാജ്യങ്ങൾക്ക് പുറമെ, ഇപ്പോൾ അഫ്ഗാനിസ്ഥാന്‍, ബൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, മാലി ദ്വീപ്, മൌറീഷ്യസ്, ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ ഹൈഡ്രോക്സി ക്ലോറിക്വിന്‍ കയറ്റുമതി ചെയ്യുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Advertisement

You might also like
Comments
Loading...
error: Content is protected !!