കോവിഡ്-19; ബ്രിട്ടൺ പ്രധാനമന്ത്രി ബോ​റി​സ് ജോ​ണ്‍​സ​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി

0 1,247

ബ്രിട്ടൺ പ്രധാനമന്ത്രി ബോ​റി​സ് ജോ​ണ്‍​സ​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി

Download ShalomBeats Radio 

Android App  | IOS App 

ല​ണ്ട​ൻ: കോ​വി​ഡ്-19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​റ്റ​മി​ല്ലാ​തെ നി​ന്ന​തി​നേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ആ​രോ​ഗ്യ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യും ചെ​യ്ത​തി​നേ​ത്തു​ട​ർ​ന്നാ​ണി​ത്.

വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ൾ താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ൻ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ നി​ർ​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ തു​ട​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. നേ​ര​ത്തേ, പ​നി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബോ​റി​സി​ന്‍റെ ഐ​സൊ​ല​ഷ​ൻ നീ​ട്ടി​യി​രു​ന്നു.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖേ​ന അ​ദ്ദേ​ഹം യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Advertisement

You might also like
Comments
Loading...