കൊറോണ ഭീതി; ലണ്ടൻ ഫേസ്ബുക്ക് ഓഫീസ് അടച്ചു.

0 769

കൊറോണ ഭീതി; ലണ്ടൻ ഫേസ്ബുക്ക് ഓഫീസ് അടച്ചു

ലണ്ടൻ: ബ്രിട്ടനിൽ പ്രവർത്തിക്കുന്ന
ഫേസ്ബുക്കിന്റെ ലണ്ടൻ ഓഫീസുകള്‍ തിങ്കളാഴ്ച വരെ അടക്കുന്നതായി ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. സിംഗപ്പൂരില്‍ നിന്നു ഫെബ്രുവരി 24 മുതൽ 26 വരെ ലണ്ടൻ ഓഫീസുകൾ സന്ദർശിച്ച സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരന് കോവിഡ്-19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി. തിങ്കളാഴ്ച വരെ ലണ്ടൻ ഓഫീസുകൾ അടച്ചിരിക്കുകയാണ്. അതുവരെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യും. ഫലപ്രദമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമെ ഓഫീസുകള്‍ തുറക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേസമയം, സിംഗപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാർച്ച് 13 വരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ഫേസ്ബുക്ക് നിർദ്ദേശിച്ചു.

Download ShalomBeats Radio 

Android App  | IOS App 

അതെ സമയം, കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ തു​ട​ർ​ന്ന് ഇ​ന്ത്യ​യ​ട​ക്കം ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത്. ശ​നി​യാ​ഴ്ച മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Advertisement

You might also like
Comments
Loading...