യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

0 297

ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ മിന്നൽ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇവരടങ്ങിയ സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെയാണ് അമേരിക്ക ആക്രമണം നടത്തുകയായിരുന്നു.

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകർ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടുകയും ചെയ്തു. അതിന്റെ സൂത്രധാരർ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!