സൗദി അറേബ്യയിൽ കിങ് ജെയിംസ് ബൈബിൾ ആദ്യപതിപ്പ് പ്രദർശിപ്പിക്കാൻ ഒരുങ്ങി അധികൃതർ

0 1,395

റിയാദ്: ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ബൈബിൾ പ്രദർശിപ്പിക്കാന്‍ ഒരുങ്ങി അധികൃതർ. റിയാദിലെ കിംഗ് ഫൈസൽ സെന്ററിലായിരിക്കും കിംഗ് ജയിംസ് ബൈബിളിന്റെ ആദ്യ പതിപ്പുകളിൽ ഒന്നിന്റെ പ്രദർശനം നടത്തപ്പെടുക. 1611-ൽ പ്രസിദ്ധീകരിച്ച കിംഗ് ജെയിംസ് ഇംഗ്ലീഷ് ബൈബിൾ, ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണ്.

അടുത്ത വർഷം, അതായത് 2020 ആരംഭത്തില്‍ തന്നെ റിയാദിൽ വച്ച് പ്രദർശനം നടത്തുമെന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1604ൽ ഇംഗ്ലണ്ടിണ്ടും സ്കോട്ട്‌ലൻണ്ടും ഭരിച്ച ജെയിംസ് ഒന്നാമൻ രാജാവായായിരുന്നു ഇംഗ്ലീഷ് ബൈബിൾ വിവർത്തനത്തിന് അനുവാദം നൽകിയത്.

Advertisement

You might also like
Comments
Loading...
error: Content is protected !!