ഫെയ്‌സ്ബുക്കിനും വാട്ട്‌സാപ്പിനും ഭാഗികമായി “പണികിട്ടി”

0 535

കാലിഫോർണിയ: ഫെയ്‌സ്ബുക്കില്‍ പേജുകള്‍ ലോഡാവുന്നുണ്ട്, പക്ഷെ ചില പോസ്റ്റുകളും ഫോട്ടോകളും കൃത്യമായി ലഭിക്കുന്നില്ല. സര്‍വര്‍ തകരാര്‍ ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സാപ്പിന്റെയും പ്രവര്‍ത്തനത്തെ മൊത്തത്തിൽ ബാധിച്ചു. ചില രാജ്യങ്ങളില്‍ വാട്ട്‌സാപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രവര്‍ത്തനം ഭാഗികമായാണ് തകരാറിലായത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഈ പ്രശ്‌നം കാര്യമായി നേരിട്ടു എന്ന് ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ റിപോര്‍ട്ട് ചെയ്തു. യൂറോപ്പ്, യുഎസ്, സൗത്ത് അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലെ യൂസര്‍മാരെയാണ് പ്രശ്‌നം കാര്യമായി ബാധിച്ചത്. ഇന്ത്യയിലും ഭാഗികമായി പ്രശ്‌നങ്ങളുണ്ടായി എന്ന് യൂസര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

ഇതേ സമാനമായ പ്രശ്‌നം വാട്ട്‌സാപ്പിലും നേരിട്ടു. ഫോട്ടോകള്‍, വീഡിയോകള്‍, വോയിസ് മെസേജുകള്‍ എന്നിവ അയക്കുന്നതിനാണ് വാട്ട്‌സാപ്പില്‍ പ്രശ്‌നം നേരിടുന്നത്. ഇന്‍സ്റ്റഗ്രാമിലും ചെറുതായി ഈ പ്രശ്‌നം ബാധിച്ചു. അതേ സമയം, ഫെയ്‌സ്ബുക്ക് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

- Advertisement -

You might also like
Comments
Loading...
error: Content is protected !!