അമേരിക്കയില്‍ അടിയന്തരാവസ്ഥ; ട്രംപിന്റെ പ്രഖ്യാപനം പ്രത്യേക രാഷ്ട്രീയാധികാരം ഉപയോഗിച്ച്

0 1,313

യു.എസ്- മെക്സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിയ്ക്കാനാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രത്യേക രാഷ്ട്രീയാധികാരം ഉപയോഗിച്ചാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. യു.എസ്- മെക്സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിയ്ക്കാനാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം.

അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സ്റ്റീല്‍ ഉപയോഗിച്ച് വേലി കെട്ടുന്നതിന് 137 കോടി അനുവദിക്കാനായിരുന്നു സെനറ്റിന്റെ തീരുമാനം. ഈ കരാറില്‍ പ്രിസിഡണ്ട് ഒപ്പ് വെച്ചതിന് ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ് ഡോണള്‍ഡ് ട്രംപ് നേരത്തെ നല്‍കിരുന്നു.അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

Advertisement

You might also like
Comments
Loading...