വാട്‌സ്ആപ്പും മെസഞ്ചറും ബന്ധിപ്പിക്കുന്നു..! സുരക്ഷ ഭീഷണി, ലോകം ആശങ്കയിൽ

0 869

ന്യുയോർക്ക് : സോഷ്യല്‍ മീഡിയായ മെസഞ്ചറും വാട്‌സാപ്പും ഫേസ്ബുക്കുമൊന്നും ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രയാസമാണ്. ഓരോ സെക്കന്‍ഡിലും നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അറിയാം… എന്നാല്‍ ടെക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാര്‍ത്തയാണ് ന്യൂയോര്‍ക്ക് ടൈംസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

വാട്‌സ്ആപ്പ് ഇതാ മറ്റ് മെസേജിങ് സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ പോകുന്നു. എന്നാല്‍ വാട്‌സ്ആപ്പ് ഇത്തരത്തില്‍ മറ്റുള്ള ആപ്പുകളുമായി ബന്ധിപ്പിക്കുമ്പോള്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ ഉണ്ടാക്കില്ലേ എന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍… ഏറ്റവും സുരക്ഷിതമായ മെസേജിങ് ആപ്‌ളിക്കേഷനാണ് വാട്‌സാപ്പെന്ന് പൊതുവെ എല്ലാവരും വിശ്വസിക്കുന്നു. ഈ വിശ്വാസ്യതയാണ് ഇപ്പോള്‍ ചോദ്യ ചിഹ്നമാകുന്നത്.

ഇനി മുതല്‍ മെസഞ്ചറില്‍ വരുന്ന സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലേക്കും ഇന്‍സ്റ്റഗ്രമിലേക്കും അയക്കാന്‍ സാധിക്കുമെന്നതാണ് പുതിയ ടെക്‌നോളജിയുടെ പ്രത്യേകത. അതുപോലെ വാട്‌സാപ്പ് സന്ദേശങ്ങള്‍ മെസഞ്ചറിലേക്കും അയക്കാനും കഴിയും. വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് സുരക്ഷയൊക്കെ നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വന്‍ ബിസിനസാണ് ലക്ഷ്യം വെച്ചാണ് ഈ നീക്കം എന്നാണ് സൂചന. കൂടാതെ വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ കൂടുതല്‍ ജനകീയമാക്കാനും ഉദ്ദേശിക്കുന്നു. അതേസമയം മൂന്നു ആപ്പുകളും പ്രത്യേകമായി തന്നെ നിലകൊള്ളും.

Advertisement

You might also like
Comments
Loading...
error: Content is protected !!