സാം കമലേഷന്റെ മകൻ മനോ കമലേഷൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

0 1,296

കാബൂൾ : ഫ്രണ്ട്‌സ് മിഷണറി പ്രയർ ബാൻഡ് ( FMPB) സ്ഥാപകരിലൊരാളായ സാം കമലേഷന്റെ മകൻ മനോ കമലേഷൻ കാബൂളിലുണ്ടായ അതിശക്തമായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. താലിബാൻ നടത്തിയ ബോംബ് ആക്രമണത്തിൽ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. 23 കുട്ടികൾ ഉൾപ്പെടെ 90 പേർക്ക് പരിക്കേറ്റു.അപകടത്തിൽ മരണപ്പെട്ട മനോ കമലേഷൻ കാബൂളിൽ ഫസ്റ്റ് മൈക്രോ ഫിനാൻസ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവർത്തിച്ചു വരുകയായിരുന്നു.

2018 സെപ്റ്റംബർ 1 നാണ് അദ്ദേഹം ദി ഫസ്റ്റ് മൈക്രോ ഫൈനാൻസിങ് ബാങ്ക് അഫ്ഗാനിസ്ഥാൻ എന്ന സ്ഥാപനത്തിന്റെ ചുമതല ഏറ്റത്.

Download ShalomBeats Radio 

Android App  | IOS App 

പബ്ലിക് അട്മിനിസ്ട്രേഷനിൽ ബി എ , ഇന്റർനാഷണൽ ഫിനാൻസിൽ എം ബി എ എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ അദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിച്ചിട്ടുണ്ട്

ഭാര്യ നിക്കോൾ മാർട്ടൻ കമലേഷൻ ആണ്

Advertisement

You might also like
Comments
Loading...