37-ാം മത് പെന്തക്കോസ്ത് സമ്മേളനം സംഘാടക സമിതി നിലവിൽ വന്നു

0 1,219

ഡാളസ്: 2019 ജൂലൈയിൽ ഫ്ലോറിഡ മയാമിയിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫ്രൻസിനു ദേശീയ സംഘാടക സമിതി നിലവിൽ വന്നു. ബോസ്റ്റണിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ചാണു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ കെ. സി. ജോൺ ( ഫ്ലോറിഡ) നാഷണൽ കൺവീനർ, വിജു തോമസ് ( ഡാളസ്) നാഷണൽ സെക്രട്ടറി, ബിജു ജോർജ്ജ് ( കാനഡ) നാഷണൽ ട്രഷറർ, ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ( ഫ്ലോറിഡ) നാഷണൽ യൂത്ത് കോർഡിനേറ്റർ എന്നിവരടങ്ങുന്നതാണു തിരഞ്ഞെടുക്കപ്പെട്ട പുതിയ സമിതി. 2019 ജൂലൈ 4-7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററും, അനുബന്ധിച്ച ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടൽ ആണു ആതിഥേയ നഗരിയാകുന്നത്.
ഇവരെ കൂടാതെ അനു മാത്യു ( അരിസോണ), ഫിൽസൺ തോമസ് ( കണേറ്റിക്കട്), സ്റ്റാൻലി കൊട്ടയാടിയിൽ ( ജോർജ്ജിയ), സാം വർഗ്ഗീസ് ( വാൻകൂവർ), സാജൻ തോമസ് ( സൗത്ത് ഫ്ലോറിഡ),ഡോ. വിജി തോമസ് ( മിഷിഗൺ), പാസ്റ്റർ ജോർജ്ജ് പി. ചാക്കോ, സാബി കോശി ( ന്യൂയോർക്ക്), ജോൺസൺ ഉമ്മൻ ( ഇല്ലിനോയിസ്), അലക്സ് ഇടിക്കുള ( നോർത്ത് കരോളിന), പാസ്റ്റർ സ്റ്റാൻലി ജോസഫ് ( ന്യൂജേഴ്സി), സ്റ്റാൻലി സെഖറിയ ( ഒഹായൊ), കുര്യൻ സഖറിയാസ് ( ഒക്കലഹോമ), സാം കുരുവിള ( പെൻസൽവേനിയ), പാസ്റ്റർ സാംകുട്ടി വർഗ്ഗീസ് ( ടെന്നസി), പാസ്റ്റർ മാത്യു കെ. ഫിലിപ്പ് ( ഹ്യൂസ്റ്റൺ), പാസ്റ്റർ ബെൻ ജോൺസ് ( സൗത്ത് കരോളിന), ഷിബു വർഗ്ഗീസ് ( വെർജീനിയ), പാസ്റ്റർ ഫിന്നി ബെഞ്ചമിൻ വർഗ്ഗീസ് ( ഡെലവെയർ), എന്നിവരാണു ദേശീയ സംസ്ഥാന പ്രതിനിധികൾ.

നാഷണൽ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ. സി. ജോൺ ( ഫ്ലോറിഡ), സുവിശേഷ പ്രവർത്തനങ്ങൾക്കായി കന്യാകുമാരിയിലേക്ക് കുടിയേറിപാർത്ത കവിയൂർ കാതേട്ട് ചെറിയാൻ ഉപദേശി- മറിയാമ്മ ദമ്പതികളുടെ മകനാണു. മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ പഠനാനന്തരം കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിലും ദൈവവചന പഠന നടത്തി. പരേതനായ പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ ഒപ്പം താമസിച്ച് ശുശ്രൂഷകളിൽ പരിശീലനം ലഭിച്ചശേഷം മുപ്പത്തഞ്ച് വർഷങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ താമസമാക്കിയിരിക്കുന്ന ഇദ്ദേഹം ഒക്കലഹോമ സിറ്റി, സൗത്ത് ഫ്ലോറിഡ എന്നിവടങ്ങളിലെ ഐ. പി. സി. സഭകളിൽ ദൈവശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. പെന്തക്കോസ്തൽ
കോൺഫ്രൻസിന്റെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നല്ല ഒരു സംഘാടകനും, വേദാദ്ധ്യാപകനും കൂടിയാണു.

Download ShalomBeats Radio 

Android App  | IOS App 

നാഷണൽ സെക്രട്ടറി ബ്രദർ വിജു തോമസ് ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫ്രൻസിന്റെ നാഷണൽ സെക്രട്ടറിയായി മൂന്നു തവണ സേവനം അനുഷ്ഠിച്ചിട്ടുള്ള മികച്ച സംഘാടകനാണു. ന്യൂയോർക്ക് പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പിന്റെയും, പെന്തക്കോസ്തൽ യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിന്റേയും, നേതൃത്വ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡെൽറ്റ എയർലൈനിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഡാളസ് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സംഭാഗമാണു.

നാഷണൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബിജു ജോർജ്ജ് കൊല്ലം സ്വദേശിയും, ഇപ്പോൾ ടൊറാന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാംഗവും ആണു. നിരവധി തവണ പെന്തക്കോസ്തൽ കോൺഫ്രൻസിൽ ദേശീയ പ്രവർത്തക സമിതിയിൽ അംഗമായിട്ടുണ്ടു.

നാഷണൽ യൂത്ത് ഡിറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇവാ. ഫ്രാങ്കിളിൻ ഏബ്രഹാം ഒർലാൻഡോ ക്രിസ്ത്യൻ അസംബ്ലി അംഗമാണു. അഡ്വെന്റിസ്റ്റ് ഹെൽത്ത് സിസ്റ്റത്തിന്റെ ഇന്റേണൽ ഓഡിറ്റർ ആയി ഭൗതിക ജോലിയോടൊപ്പം വേദവിദ്യാർത്ഥി കൂടെയാണു.

2020-ലെ പെന്തക്കോസ്തൽ കോൺഫ്രൻസ് ഫിലദൽഫ്യയിൽ വെച്ച് പാസറ്റർ റോബി മാത്യുവിന്റെ സാരഥ്യത്തിൽ നടക്കപ്പെടും.

You might also like
Comments
Loading...