അത്യാഹിതത്തിൽ പെട്ട അപരിചിതനെ രക്ഷിക്കുവാൻ ശ്രമിച്ച മലയാളി യുവാവ് മുങ്ങി മരിച്ചു.

0 720
മിഷിഗൺ,ഡിട്രോയിറ്റ്:  വെള്ളത്തിൽ വീണുമുങ്ങിതാണ അപരിചിതനെ രക്ഷിക്കുന്ന ശ്രമത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു.  പുത്തൻ കാവ് ഏഴിക്കതുഴത്തിൽ ചാക്കോ അലക്സിന്റേയും, കുഞ്ഞുമോളുടേയും മകനായ സുമിത്ത് ജേക്കബ്ബ് അലക്സ് (32) ആണു മരണപ്പെട്ടത്.  വിവാഹിതനായിട്ട് ഒരുവർഷത്തിലകമേ ആയിരുന്നുള്ളൂ.
ഡിട്രോയിറ്റ് മിഷിഗണിൽ പോർട്ട് ഹ്യുറോണിൽവെച്ചാണു അത്യാഹിതം സംഭവിച്ചത്. പോലീസിന്റേയും, ദൃക്സാക്ഷികളുടേയും വിവരണങ്ങൾ അനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് പ്രാദേശികസമയം രണ്ടരയ്ക്ക് അടുത്ത സമയം ഈ പ്രദേശത്തെ ബ്ലാക്ക് റിവർ എന്ന നദിയിൽ വഞ്ചിയിൽ യാത്ര ചെയ്തിരുന്ന 47 കാരൻവെള്ളത്തിൽ വീഴുന്നത് കണ്ട്, അയാളെ രക്ഷിക്കാൻ സ്വന്തം ജീവനു അപായമുണ്ടാകുമെന്നു പോലും ചിന്തിക്കാതെ സുമിത്ത് ഏടുത്തു ചാടുകയായിരുന്നു.  സ്വന്തംഭാര്യയോടും, ഭാര്യാ മാതാപിതാക്കളോടൊപ്പംസമീപത്തെ ചെറുബോട്ടിൽ പോവുകയായിരുന്നു സുമിത്ത്.  അതു വഴി കടന്നു പോയ മറ്റൊരുബോട്ടിന്റെ തിരയിലാണു ബലൂൺ പോലെവീർപ്പിക്കാവുന്ന വഞ്ചി മറിഞ്ഞു അപകടംസംഭവിച്ചത്.
വഞ്ചിയിൽ സഞ്ചരിച്ചിരുന്ന റോബർട്ട് ജോൺ ലെവാൻഡോസ്കിയോ, രക്ഷിക്കുന്ന തിടുക്കത്തിൽ വെള്ളത്തിൽ എടുത്തു ചാടിയ സുമിത്തോ ലൈഫ് വെസ്റ്റ് ധരിച്ചിരുന്നില്ലെന്നാണു പോലീസിന്റെ റിപ്പോർട്ട്. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചുവെങ്കിലും, രാത്രി 8:30 യോടെയാണു രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.  മിഷിഗണിൽ ക്ലിന്റൺ ടൗൺഷിപ്പിലായിരുന്നു സുമിത്ത് -ജാന ദമ്പതികൾ താമസമാക്കിയിരുന്നത്.
ഡിട്രോയിറ്റിലെ സെന്റ് തോമസ് ഇവാഞ്ചലിക്കൽചർച്ച് അംഗമാണു സുമിത്ത്. കൺക്ടികെട്ടിൽ താമസിക്കുന്ന ജോൺ സി. ഏബ്രഹാമിന്റേയും,മറിയാമ്മയുടെയും മകളായ ജാന റേച്ചൽഏബ്രഹാം ന്യൂജേഴ്സി ബെർഗൻഫീൽഡ് സെന്റ്തോമസ് ഇവാഞ്ചലിക്കൽ ചർച്ച് അംഗങ്ങളുമാണു.

Advertisement

You might also like
Comments
Loading...