വാർത്ത : പോൾസൺ ഇടയത്ത്
യു ക്കെ:18 മത് ഐ എ ജി യു കെ & യൂറോപ്പ്
നാഷണൽ കോൺഫറസസിന് അനുഗ്രഹീത സമാപ്തി. റവ. ബിനോയ് എബ്രഹാം പ്രാർഥിച്ച് ഉദ്ഘാടനം നിർവ്വഹിച്ച മീറ്റിംഗിൽ അനുഗ്രഹീത കൺവൻഷൻ പ്രസംഗകൻ പാസ്റ്റർ സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകി. പാസ്റ്റർ സാം റോബിൻസൺ ഐ എ ജി ക്വയറിനൊപ്പം ആരാധനകൾക്ക് നേതൃത്വം നൽകി. 3 ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ യൂത്ത് സെക്ഷനിൽ ഡോ : ബ്ലസൻ മേമനയും, പാസ്റ്റർ എബൻ മാത്യുവും, ലേഡീസ് സെക്ഷനിൽ ഡോ: അനു കെന്നത്തും ശുശ്രുഷകൾക്ക് നേതൃത്വം വഹിച്ചു. പരിശുദ്ധാത്മാവിന് കീഴടങ്ങി വിശ്വാസി സമൂഹം ഈ കാലഘട്ടത്തിൽ ജീവിക്കണം എന്നുള്ള ശക്തമായ സന്ദേശം കോൺഫറൻസിന്റെ ഉടനീളം ശുശ്രൂഷകന്മാർ ജനത്തെ ഉദ്ബോധിപ്പിച്ചു. നിറഞ്ഞ ആത്മ സാന്നിധ്യവും വൻ ജനപങ്കളിത്തവും ഈ വർഷത്തെ കോൺഫ്രൻസിൻന്റെ പ്രത്യേകത ആയിരുന്നു. ഞായറാഴ്ച സംയുക്ത ആരാധനയോടൊപ്പം കർത്തൃമേശയോടെ കോൺഫറൻസ് സമാപിച്ചു.