വാർത്ത : പോൾസൺ ഇടയത്ത്
യു ക്കെ :18 മത് ഐ എ ജി യൂ കെ & യൂറോപ്പ് നാഷണൽ കോൺഫറൻസ് 2025 മാർച്ച് 21 മുതൽ 23വരെ മാഞ്ചസ്റ്ററിലെ ജെയിൻ കമ്യൂണിറ്റി സെന്ററിൽവച്ചു നടത്തപ്പെടുന്ന കോൺഫ്രൻസ് ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.
പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകും. പാസ്റ്റർ സാം റോബിൻസൺ ഐ എ ജി ക്വയറിനൊപ്പം ആരാധനകൾക്ക് നേതൃത്വം നൽകും. ഡോ. ബ്ലെസൻ മേമന യുവജനങ്ങൾക്കുള്ള പ്രത്യേക സെക്ഷനിൽ തിരുവചനം ശുശ്രൂഷിക്കും.
3 ദിവസങ്ങളിലായി നടത്തപെടുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കോൺഫറൻസിൽ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെക്ഷനുകളും ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും.
പാസ്റ്റർ ജോൺലി ഫിലിപ്പ് കോൺഫ്രൻസ് ചെയർമാനായും, പാസ്റ്റർ ജിനു മാത്യു കോൺഫ്രൻസ് കൺവീനറായും, പാസ്റ്റർ സാംസൺ ഡാനിയേൽ ലോക്കൽ കോഓർഡിനേറ്ററയും പ്രവർത്തിച്ചു വരുന്നു.