പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

0 722

ലണ്ടന്‍: പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം. ഇരുപതാം വയസ്സിൽ ഡോക്ടർ പറഞ്ഞു – താങ്കൾക്കു ജീവിതത്തിൽ അവശേഷിക്കുന്നത് ഇനി രണ്ടു വർഷത്തെ സമയം മാത്രം. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) കടുത്തിരിക്കുന്നു. തന്റെ സമയത്തെക്കുറിച്ചു ലഭിച്ച മുന്നറിയിപ്പ് അയാളുടെ മുന്നിൽ ഒരു വഴിയായി തെളിഞ്ഞു; ഗവേഷണത്തിനു വിഷയം കിട്ടാതെ വിഷമിച്ചിരുന്ന ആ യുവാവ് ‘സമയ’ത്തെക്കുറിച്ചു ഗവേഷണം തുടങ്ങി. മരണത്തെ മുന്നിൽ നിർത്തി പല്ലിളിച്ച രോഗം, ആ യുവാവിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ കീഴടങ്ങി ഒളിച്ചു.

 


 

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!