ശാലോം ധ്വനിയുടെ പുതിയ ഓൺലൈൻ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു. മുൻപുണ്ടായിരുന്നതിലും കൂടുതൽ വേഗതയിൽ പ്രവർത്തിക്കത്തക്ക നിലയിയിലാണ് വെബ്‌സൈറ്റിന്റെ ക്രമീകരണം.
ബെംഗളൂരു : കഴിഞ്ഞ എട്ടു വർഷമായി സത്യത്തിനായി , സമാധാനത്തിനായി , സുവിശേഷത്തിനായി എന്ന ആപ്ത വാക്യവുമായി ക്രൈസ്തവ ലോകത്തുള്ള വാർത്തകളും , പുതിയ എഴുത്തുകാരെ ലോകത്തിന്റെ മുമ്പിൽ പരിചയപ്പെടുത്തുകയും ചെയ്തുവരുന്ന ശാലോം ധ്വനിയിലൂടെ പുതിയ ഓൺലൈൻ വാർത്താ വെബ്സൈറ്റ് ഇന്ന് നിലവിൽ വന്നു. മുൻപുണ്ടായിരുന്നതിലും കൂടുതൽ വേഗതയിൽ പ്രവർത്തിക്കത്തക്ക നിലയിയിലും കൂടുതൽ അഡ്വാൻസ് ആയും ആണ് പുതിയ വെബ്സൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടുതൽ ഫീച്ചറുകൾ വരും ദിവസങ്ങളിൽ ഇതിൽ ആഡ് ചെയ്യുന്നതായിരിക്കും.
2017 മുതൽ ഉള്ള എല്ലാ ഡാറ്റയും പുതിയ ഓൺലൈൻ പത്രത്തിൽ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ മുമ്പുണ്ടായിരുന്ന കാഴ്ചക്കാരുടെ എണ്ണം പുനഃസജ്ജമാകപെട്ടിട്ടുണ്ട്. ഓരോ പോസ്റ്റിലും പുതിയതായുള്ള കാഴ്ചക്കാരുടെ എണ്ണം മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. മൊബൈൽ വായനക്കാർക്കായി പ്രത്യേകമായുള്ള പുതിയ ഫീച്ചർ ഇതിൽ ചേർത്തിട്ടുണ്ട്.
2017 ഇൽ ബാംഗ്ലൂർ ആസ്ഥാനമായാണ് ശാലോം ധ്വനിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. സോണി സി ജോർജിന്റെ ഹൃദയത്തിൽ വന്ന ആശയം തന്റെ സ്നേഹിതരായ ഇവ. ജോൺ എൽസാദായി , ജോ ഐസക്ക് കുളങ്ങര , ബൈജു എ തോമസ്, ബെൻസൺ തടിയൂർ എന്നിവരുമായി ചർച്ച ചെയ്ത് ഈ പ്രവർത്തനത്തിന് ആരംഭം കുറിക്കുകയായിരുന്നു. ശാലോം ധ്വനി ബാംഗ്ലൂർ ആസ്ഥാനമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് അനേകം സഹോദരങ്ങൾ ഈ പ്രവർത്തനത്തിന്റ ഭാഗമായി തീരുകയും ഇന്നും പ്രവർത്തിച്ചുവരികയുമാണ് . കഴിഞ്ഞ ദീര്ഘ വര്ഷം ശാലോം ധ്വനിയുടെ പ്രവർത്തനം ദൈവകൃപയാൽ മുന്നോട്ടു പോകുന്നു. ശാലോം ബീറ്റ്‌സ് , ശാലോം ബീറ്റ്‌സ് റേഡിയോ , ശാലോം ധ്വനി ലൈവ് ,ലേഡീസ് വിങ് എന്നീ സഹോദര പ്രവർത്തങ്ങൾ ശാലോം ധ്വനിക്കൊപ്പം പ്രവർത്തിക്കുന്നു.
നിങ്ങളുടെ വാർത്തകൾ ലേഖങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ ഇമെയിൽ info@shalomdhwani.com , വാട്സാപ്പ് +91 9663023437, +44 7999397885 ഉപയോഗിക്കുക