ഉടൻ പുറത്തിറങ്ങുന്നു

0 2,012
പ്രശസ്ത കൺവൻഷൻ പ്രഭാഷകനും WME സഭയുടെ ജനറൽ പ്രസിഡന്റുമായ റവ.ഡോ. ഒ എം രാജുക്കുട്ടി രചിച്ച “മരുവാസവും തിരുനിവാസവും”, “സഭാപരിപാലന മാർഗ്ഗദർശി” എന്നീ രണ്ടുപുസ്തകങ്ങൾ ഉടൻ പുറത്തിറങ്ങുന്നു. യിസ്രായേൽ ജനതയുടെ ചരിത്രവും, ദൈവം അവരുടെ നടുവിൽ വസിച്ച സമാഗമന കൂടാരവും അതിലെ ആരാധന രീതികളും പ്രതിപാദിക്കുന്ന മരുവാസവും തിരുനിവാസവും എന്ന പുസ്തകം ദൈവവചന പഠിതാക്കൾക്കും വിശ്വാസികൾക്കും ഒരുപോലെ മനസിലാകുന്ന രീതിയിൽ വളരെ ലളിതമായാണ് വിവരിക്കുന്നത്.  ദുരുപദേശങ്ങളും ക്രൈസ്തവ മൂല്യച്യുതികളും അരങ്ങുതകർക്കുന്ന നവകാലഘട്ടത്തിൽ സഭാപരിപാലനം എങ്ങനെ വിജയകരമായി പൂർത്തിയാക്കാമെന്നു വചന തെളിവോടെ വിവരിക്കുന്ന പാസ്റ്ററൽ തിയോളജി ഗ്രന്ഥമായ സഭാപരിപാലന മാർഗ്ഗദർശി, ശുശ്രൂഷകന്മാർക്ക്‌ വളരെ പ്രയോജനകരമാണ്.
കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യം,  ചരിത്രം എന്നീ വിഷയങ്ങളിൽ പോസ്റ്റ്-ഗ്രാഡുവേഷനും അമേരിക്കൻ സെമിനാരിയിൽ നിന്ന് തീയോളജിയിൽ ഡോക്ടറേറ്റും നേടിയ പാസ്റ്റർ ഒ എം രാജുക്കുട്ടിയുടെ രചനകൾ മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതും തിരുവചന അടിസ്ഥാനത്തിലുമുള്ളതാണ്.

Download ShalomBeats Radio 

Android App  | IOS App 

ഒ.എം.ആർ പബ്ലിക്കേഷൻ ആണ് പ്രസാധകർ.
ജനുവരി ആദ്യവാരം മുതൽ ആരംഭിക്കുന്ന ജനറൽ കൺവൻഷനുകളുടെ  എല്ലാ കൺവൻഷൻ സ്റ്റാളുകളിലും, പ്രധാന ക്രൈസ്തവ ബുക്ക് ഷോപ്പുകളിലും കോപ്പികൾ ലഭ്യമാണ്.
You might also like
Comments
Loading...