ന്യൂയോർക്ക് : ലോക പ്രസിദ്ധ സുവിശേഷ പ്രാസംഗികനും ബില്ലി ഗ്രാഹാം ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷൻ സ്ഥാപകനുമായ വില്യം ഫ്രാങ്ക്ളിൻ മരിക്കുമ്പോൾ 99 വയസ്സായിരുന്നു. 1916നവംബർ 7 നായിരുന്നു ബില്ലി ഗ്രാഹാമിന്റെ ജനനം. സതേൺ ബാപ്റ്റിസ്റ്റ് മിനിസ്ട്രറായി പ്രവർത്തനമാരംഭിച്ച ബില്ലി ഗ്രാഹാം 2005 ൽ വിരമിക്കുന്നതുവരെ ആറു പതിറ്റാണ്ട് ടെലിവിഷനിലൂടെ നടത്തിയ ക്രൂസേഡ് ലക്ഷക്കണക്കിനാളുകളുടെ ജീവിത പരിവർത്തനത്തിനിടയാക്കിയിട്ടുണ്ട്.185രാജ്യങ്ങളിലായി 215 മില്യൺ ജനങ്ങൾ ബില്ലി ഗ്രാഹാമിന്റെ പ്രസംഗം ശ്രവിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു.ഡി. ഐസനോവർ,ലിൻഡൺ ബി. ജോൺസൺ, റിച്ചാർഡ് നിക്സൺ തുടങ്ങിയ അമേരിക്കൻ പ്രസിഡന്റുമാരുടെ സ്പിരിച്വൽ അഡ്വൈസറായിരുന്നു ബില്ലി ഗ്രാഹാം.ലളിതമായ ഭാഷയിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ബില്ലി ഗ്രാഹാം പ്രകടിപ്പിച്ചിരുന്ന താൽപര്യം പ്രശംസനീയമായിരുന്നു. ലോക പ്രസിദ്ധ മാരാമൺ കൺവൻഷനിലും ബില്ലിഗ്രാഹാമിന്റെ സാന്നിധ്യം ആത്മീയ ചൈതന്യം പകരുന്നതായിരുന്നു.പ്രായധിക്യത്താൽ കേൾവിയും കാഴ്ചയും ഭാഗീകമായി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മരിക്കുന്നതുവരെ തികച്ചും ആരോഗ്യവാനായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
You might also like
Comments