മൂന്നാം ക്ലാസുകാരി സോനയുടെ ചികിത്സക്ക് പ്രാർത്ഥനയും സഹായവും അത്യാവശ്യം

0 1,985

മൂവാറ്റുപുഴ: മതാപിതാക്കളോടും കൂട്ടുകാരോടുമൊപ്പം സന്തോഷത്തോടെ കഴിയേണ്ട പ്രായത്തില്‍ കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് ജീവിതത്തോട് മല്ലടിയ്ക്കുന്ന പെൺകുട്ടി ചികിത്സയ്ക്കായി ഉദാരമതികളുടെ കാരുണ്യം തേടുന്നു. പേഴയ്ക്കാപ്പിള്ളി പുന്നോപ്പടിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന പനയപ്പന്‍വിള സുബിന്‍-സിനി ദമ്പതികളുടെ എട്ട് വയസുകാരി മകള്‍ സോനയ്ക്കാണ് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരിക്കുന്നത്. ഒരു അപകടത്തെ തുടർന്ന് 60 ശതമാനം ശാരീരിക വൈകല്യമുണ്ടായ പിതാവ് സുബിന്‍ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. മൂവാറ്റുപുഴ “ലയൺ ഓഫ് ജൂദാ ഗ്ലോബൽ വർഷിപ്പ് സെന്റർ” സഭയിലാണ് ഇവർ ആത്മീയ കൂട്ടായ്മയ്ക്ക് പോകുന്നത്.

Download ShalomBeats Radio 

Android App  | IOS App 

മൂന്നാം വയസില്‍ രോഗ ബാധിതയായ കുട്ടിയെ ഉള്ളതെല്ലാം വിറ്റ് ഇവര്‍ ചികിത്സിച്ചങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഏറ്റവുമൊടുവില്‍ തലച്ചോറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന പോണ്ടിച്ചേരി ജവഹര്‍ലാല്‍ നെഹ്രു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തലച്ചോറിനുള്ളില്‍ ട്യൂമര്‍ വളരുന്ന അപൂര്‍വ്വ രോഗമാണ് ഈ കുരുന്നിനെ പിടികൂടിയിരിക്കുന്നത്. ട്യൂമര്‍ വളരുന്നതനുസരിച്ച് കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് വരികയാണ്. അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ കുട്ടിയുടെ നിലനില്‍പ് തന്നെ അപകത്തിലാകും. കുട്ടിയുടെ ചികിത്സയ്ക്കായി സുമനസുകള്‍ സഹായിച്ച് വരുന്നു. ശസ്ത്രക്രിയക്ക് വലിയ തുക വേണ്ടിവരും. ഇത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഈ കുടുംബം തളരുകയാണ്. തൃക്കളത്തൂര്‍ ഗവ.എല്‍.പി.ബി സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സോനയുടെ ചികിത്സയ്ക്കായി അധ്യാപകര്‍ മുന്‍കൈയ്യെടുത്ത് സഹായനിധി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പിതാവിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ:
SUBIN P.K, AC.NO.67380208804, STATE BANK OF INDIA, BRANCH- PAIPRA, IFSE CODE.SBIN0070469, (ഫോണ്‍: +91 97467 64837)

You might also like
Comments
Loading...