ചർച്ച് ഓഫ് ഗോഡ് പുല്ലുകുളങ്ങര ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ ടി കെ സന്തോഷ് അത്യാഹിത വിഭാഗത്തിൽ ആയിരിക്കുന്നു

0 2,135

കായംകുളം : ചർച്ച് ഓഫ് ഗോഡ് കായംകുളം ഡിസ്ട്രിക്റ്റിലെ പുല്ലുകുളങ്ങര ദൈവസഭയിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി കെ സന്തോഷ് കഠിനമായ നെഞ്ചുവേദനയെ തുടർന്ന് കായംകുളം ഗവ: ഹോസ്പിറ്റലിൽ കൊണ്ടുവരികയും അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കേളെജിൽ കൊണ്ടു പോകുകയും ചെയ്തു. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ആയിരിക്കുന്ന പാസ്റ്ററുടെ ഹൃദയത്തിന്റെ വാൽവിന് നീർക്കട്ടും , ഹൃദയ ധമനികൾക്ക് ബ്ലോക്കുകളും ഉള്ളതിനാൽ ഓക്സിജന്റെ സഹായത്തിൽ ശ്വസിക്കുവാൻ സാധിക്കുകയുള്ളു.

ദീർഘ നാളുകൾ ബെംഗളൂരുവിൽ ദൈവത്തിന്റെ വേല ചെയ്ത ദൈവത്തിന്റെ ദാസൻ നാലു വർഷക്കാലം കർണാടക സ്റ്റേറ്റിന്റെ കീഴിലുള്ള ചർച്ച് ഓഫ് ഗോഡ് മുണ്ടുകോട് സഭാ ശുശ്രൂഷകൻ ആയിരിന്നു. ഇപ്പോൾ ചർച്ച് ഓഫ് ഗോഡ് കായംകുളം ഡിസ്ട്രിക്റ്റിലെ പുല്ലുകുളങ്ങര ദൈവസഭയിലെ സഭാ ശുശ്രൂഷകനായിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

പുതിയ വേല സ്ഥലങ്ങൾ കണ്ടെത്തി സഭകൾ സ്ഥാപിക്കുന്നതിലും , സുവിശേഷം എത്താത്ത ഇടങ്ങളിൽ സുവിശേഷം എത്തിക്കുന്നതിലും അതീവ തല്പരനായ പാസ്റ്റർ സന്തോഷ് തൻറെ ശുശ്രൂഷയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം പുലർത്തിയിരുന്നത്.

ദൈവദാസന്റെ സൗഖ്യത്തിനായി എല്ലാ ദൈവ ദാസന്മാരും ദൈവമക്കളും പ്രാർത്ഥിക്കുക അതിനോടൊപ്പം സാമ്പത്തികമായി സഹായിക്കുവാൻ സന്മനസുള്ളവർ സഹായിക്കുവാനും അപേക്ഷിക്കുന്നു.

ഫോൺ നമ്പർ : +91 8078143775

Account Details : –

SANTHOSH.TK,

A/c.No:10540100302119,

IFSC:FDRL0001054,

FEDERALBANK,KAYAMKULAM Br.(.KL)Alappuzha.

Advertisement

You might also like
Comments
Loading...