കവിത | മനുഷ്യത്വം മരവിച്ചു മരിച്ച മനുഷ്യര്‍ | സൈജു വര്‍ഗീസ്

0 178

മനുഷ്യത്വം മരവിച്ചു മരിച്ച മനുഷ്യര്‍

മരിച്ചു മനുഷ്യത്വമെന്ന വികാരം മനുഷ്യനില്‍…
സ്‌നേഹവും അലിവും കരുണയും…
സഹാനുഭൂതിയും നീതിയും,..
ബഹുമാനവും മാന്യതയും…
കൂടിയ വികാരത്തെ മാനിച്ചു വിളിച്ചു
മനുഷ്യത്വമെന്ന്….
സ്‌നേഹം എന്നതോ ആട്ടം
നിര്‍ത്തി അരങ്ങൊഴിഞ്ഞും.
അലിവും കരുണയും കൂത്തുകാണാനെത്തിയ…
കാണികള്‍ പൊലെയും.
സഹാനുഭൂതിയോ പാടിമറന്ന
പാട്ടിന്റെ പല്ലവിയും.
നീതി കുടത്തിലാക്കി..
മൂടിക്കെട്ടി ആഴിതന്‍… ആഴത്തിലും.
മാന്യതയും ബഹുമാനവും..
ശവപ്പറമ്പിലെ…… അസ്ഥികൂടവും.
ഏഴ് മുഖമുള്ള എന്നാല്‍
ഒരേ വികാരമുളള മനുഷ്യത്വമേ…
മനുഷ്യനില്‍ നീ മരിച്ചു….
മരവിച്ചുറഞ്ഞുപോയി.
ഇനി പണിയാം നിനക്കായ് ….
ഒരു കല്ലറ.

Advertisement

You might also like
Comments
Loading...
error: Content is protected !!