ഗ്രേസ് ബൈബിൾ കോളേജ് സ്ഥാപകൻ ഡോ. കെ. വി. പോൾ പിള്ള (86) നിത്യതയിൽ
ഡൽഹി : ഇന്ത്യൻ ഇൻലാൻഡ് മിഷന്റെയും , ഗ്രേസ് ബൈബിൾ കോളേജിന്റെയും സ്ഥാപകൻ ഡോ. കെ. വി. പോൾ പിള്ള (86) തിങ്കൾ രാത്രി 9:30 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു . ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഡോ. കെ. വി. പോൾ പിള്ള ആൻഡമാൻസിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി സേവനം അനുഷ്ഠിച്ചു വരവെ തന്റെ മുപ്പത്തിമൂന്നാം വയസിൽ യേശുവിനെ കണ്ടത്തുകയും ഇന്ത്യയിൽ അനേകായിരം വിദ്യാർഥികളെ തിരുവചനം പഠിപ്പിച്ച് സുവിശേഷ പോർക്കളത്തിലേയ്ക് അയക്കുക്കുകയും ചെയ്തു .ദൈവ നിയോഗം പ്രാപിച്ച അനുഗ്രഹീതനായ ദൈവദാസൻ ഡോ:പോൾ പിള്ള ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യയുടെ പ്രദേശങ്ങളിൽ സുവിശേഷികരണത്തിൽ
ഏർപ്പെട്ടിരിക്കുകയായിരിന്നു