കെ സി സാമുവേൽ ഭോപ്പാൽ നിത്യതയിൽ

0 744

പുനലൂർ: നെല്ലിപ്പള്ളി ഗിലയാദിൽ ( മെഴുവേലി,മൂത്തേരിൽ കുടുംബാംഗം) കരിക്കത്തിൽ ചെറിയാൻ സാമുവേൽ (KC സാമുവേൽ 80) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (9-11-18) രാവിലെ 9.30ന് ഭവനത്തിൽ ആരംഭിച്ച് 12.30ന് പ്ലാച്ചേരി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി (റിട്ട. ഉദ്യോഗസ്ഥ പോലിസ് ഡിപാർട്ട്മെന്റ് മധ്യപ്രദേശ്)
മക്കൾ: സൂസൻ, സുവി.സാജൻ. മരുമക്കൾ: ബാബു ജോൺ ,ആനി ഭോപ്പാൽ BHEL ൽ ദീർഘനാളുകൾ ജീവനക്കാരനായിരുന്നു. ഐ.പി. സി നോർത്തേൺ റീജിയൻ കൗൺസിൽ അംഗം, ഐ.പി.സി പുനലൂർ സെൻറർ ട്രഷറർ, കമ്മിറ്റിയംഗം, പ്ലാച്ചേരി ബെഥേൽ ഐ.പി.സി സെക്രട്ടറി, ട്രഷറർ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ് ന്യൂസ് ഉൾപ്പെടെയുള്ള ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽ കെ.സി. ശമുവേൽ ഭോപ്പാൽ എന്ന തൂലിക നാമത്തിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...