സൗദി അറേബിയയിൽ വീട്ടീനുള്ളിൽ മലയാളി മരിച്ച നിലയിൽ

0 1,866

റിയാദ്: സൗദി അറേബിയയിൽ, റിയാദിന് അടുത്ത് മലയാളി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി റോമിയെന്ന് (35 വയസ്സ്) ചെറുപ്പക്കാരനാണ് ഷിമേഴ്‌സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിഗമനം വെച്ച് പുലർത്തുമ്പോൾ ഇന്നലെ ഹൃദയാഘാതം മൂലം മരണം സംഭവിച്ചത് എന്ന് സംശയിക്കുന്നു.

റോമി ജോലിക്ക് എത്താതിനെ തുടർന്ന് സുഹൃത്തുക്കൾ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, ഉത്തരം ഇല്ലാതിരുന്നതിനാൽ സുഹൃത്തുക്കൾ എത്തി വീട്ടിൽ അന്വേഷിച്ചത്.

റോമിയുടെ ശരീരം വീട്ടിലെ ബാത്ത്റൂമിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
പോലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. റോമിയുടെ ഭാര്യ സിനിയും കുഞ്ഞും അവധിക്കായി നാട്ടിലേക്കു പോയിരുന്നു.
റോമിയും നാളെ നാട്ടിലേക്ക് യാത്രയാക്കാൻ ഇരിക്കവേയാണ് ഈ ദുരന്തം സംഭവിച്ചത്.

റോമി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു, ഭാര്യ സിനി കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നേഴ്സായി ജോലി ചെയ്യുന്നു. അഞ്ച വയസ്സുള്ള ഒരു മകനുണ്ട്

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കാനായിയിട്ടുള്ള നടപടി ക്രമങ്ങൾ നടക്കുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!