സുവിശേഷകൻ കെ.പി.ഫിലിപ്പ് ആരാധനാമദ്ധ്യേ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,122

തിരുവല്ല: ആഞ്ഞിലിത്താനം ഐ പി സി സഭ സുവിശേഷകൻ കവിയൂർ പുളിയൻകീഴിൽ കെ.പി.ഫിലിപ്പ് (രാജു – 71 വയസ്സ്) ആണ് സെപ്റ്റംബർ 30 ഞായറാഴ്ച ആരാധന മദ്ധ്യേ 11 മണിയോടെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. കുഴഞ്ഞ് വീണ ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസ്കാരം ഒക്ടോബർ 4 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആഞ്ഞിലിത്താനം ഐ പി സി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ഞാൽഭാഗം അവുങ്ങാട്ടിൽ അന്നമ്മ ഫിലിപ്പ്. മക്കൾ: മേഴ്സി, മിനി (ദുബായ്). മരുമക്കൾ: പാസ്റ്റർ എം.മാത്യു (ഐ പി സി ബഥേൽ നിരണം, ഐ പി സി സൺഡേസ്കൂൾ കുമ്പനാട് മേഖലാ പ്രസിഡന്റ് & തിരുവല്ല സെന്റർ സൂപ്രണ്ട്), തടിയൂർ ചക്കുതറ മോനച്ചൻ (ദുബായ്).

Advertisement

You might also like
Comments
Loading...