പാസ്റ്റർ കെ.കെ സജി (കോതമംഗലം)യുടെ ഭാര്യ സോളി സജി (41) നിത്യതയിൽ

0 1,016

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭാ ഇടുക്കി ഡിസ്ട്രിക്ടിലെ ചെറുതോണി സഭ പാസ്റ്റർ കെ. കെ.സജിയുടെ ഭാര്യ കർതൃദാസി സോളി സജി (41)നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെന്റിലേറ്ററിന്റെ സഹായത്തോട് കൂടെയാണ് ജീവൻ നിലനിർത്തിപോന്നത്. കാരിത്താസ് ഹോസ്പിറ്റലിൽ വെച്ച് ഇന്ന് പുലർച്ചെ (13 തീയതി വ്യാഴം)1മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു. കാരിത്താസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ വെച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ കർതൃദാസിയുടെ സ്വദേശമായ കാവലത്തേക്ക് കൊണ്ടുപോകുകയും അവിടെനിന്നു അന്ന് വൈകിട്ട് പാസ്റ്റർ സജിയുടെ നാടായ കോതമംഗലത്തു എത്തിച്ചു 15 തീയതി ശനിയാഴ്ച രാവിലെ മുതൽ കോതമംഗലത്തുള്ള ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭാ ഹാളിൽ പൊതുദർശനത്തിനു വയ്‌ക്ക്ക്കുകയും ശുശ്രൂഷകൾ നടക്കുകയും ചെയ്യും. തുടർന്ന് 12 മണിക്ക് ദൈവസഭയുടെ കോതമംഗലം സെമിത്തേരിയിൽ ശവസംസ്‌കാരം നടത്തപ്പെടും. രണ്ടു മക്കൾ: ഹെക്സീബ, നിസ്സി മോൾ. ദുഃഖത്തിലിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി എല്ലാവരുടെയും പ്രാർത്ഥന ദയവായി ഉണ്ടാവണമെന്ന് ദൈവസഭാ ഡിസ്ട്രിക്ട് ശുശ്രുക്ഷകൻ പാസ്റ്റർ ഷാജി ഇടുക്കി ഓർപ്പിച്ചിരിക്കുന്നു.

സന്തോഷ് ഇടക്കര 9447306228

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!