പാസ്റ്റർ എച്ച് ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 211

തിരുവനന്തപുരം : കാഞ്ഞിരംകുളം സെക്ഷൻ ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകനും, കാഞ്ഞിരംകുളം സെക്ഷൻ മുൻ സെക്രട്ടറിയും, സെക്ഷൻ പ്രസ്ബിറ്ററുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ എച്ച് ജോസഫ് (62 വയസ്സ്) സെപ്റ്റംബർ 30 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

1983 ൽ മാവിളക്കടവ് സഭാ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് പുനലൂർ അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം 1985 ൽ ചാവടിയിൽ പുതിയ പ്രവർത്തനമാരംഭിച്ചു. 36 വർഷമായി ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശ്രുഷഷകനായി സേവനം ചെയ്ത് വരവേ സെപ്റ്റംബർ 30 വ്യാഴാഴ്ച്ച രാവിലെയാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : ശ്രീമതി തങ്കകുട്ടി. മക്കൾ : കല്ലിയൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകൻ പാസ്റ്റർ സാമുവേൽ റ്റി ജോസഫ്, ഡാനിയേൽ റ്റി ജോസഫ്. മരുമക്കൾ : സോണി പി എസ്, യൂലിയ.സംസ്കാര ശ്രുഷുഷ ഒക്ടോബർ 1 വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് ചാവടി എ ജി സഭയിൽ ആരംഭിച്ച് 11 മണിയോടെ പരണിയം സ്വവസതിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Advertisement

You might also like
Comments
Loading...