പാസ്റ്റർ ജസ്റ്റസ് റ്റി ബെഥേലിന്റെ മകൻ കർണാടകത്തിൽ വച്ച് വാഹനാപകടത്തിൽ മരണമടഞ്ഞു.

0 1,557

ഹൊലാൽക്കരെ : എവെർലാസ്റ്റിംഗ് ഗോസ്പൽ മിനിസ്ട്രി സഭാ സ്ഥാപകൻ പരേതനായ പാസ്റ്റർ ജസ്റ്റസ് റ്റി ബെഥേലിന്റെയും ശ്രീമതി ചിന്നമ്മ ജസ്റ്റ്സിന്റെയും മൂത്ത മകൻ ഡെൻഫിനാൽ ജസ്റ്റ്സ് (30 വയസ്സ്) സെപ്റ്റംബർ 11 ശനിയാഴ്ച്ച രാത്രി 11 മണിക്ക് പൂനെ – ബാംഗ്ലൂർ ദേശീയ പാതയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. ഡെൻഫിനാലും സഹോദരൻ പാസ്റ്റർ ക്രിസ്റ്റഫറും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ദാവൻഗരയിൽ വച്ച് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടനെ ഇരുവരെയും ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡെൻഫിനാൽ തൽക്ഷണം മരണമടഞ്ഞു. നേരത്തെ ദുബൈയിൽ ആയിരുന്ന ഡെൻഫിനാൽ ഷാർജ ഇന്ത്യ പെന്തകോസ്ത് ദൈവസഭ വർഷിപ്പ് സെന്റർ മുൻ സഭാംഗമായിരുന്നു.

സഹോദരൻ പാസ്റ്റർ ക്രിസ്റ്റഫർ ഗുരുതര പരുക്കുകളോടെ എസ് എസ് മല്ലികാർജുൻ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : നിസ്സി ഡെൻഫിനാൽ. ഡെൻഫിനാലിന്റെ സംസ്കാരം ഹൊലാൽക്കരെ എവെർലാസ്റ്റിംഗ് ഗോസ്പൽ മിനിസ്ട്രിയുടെ സഭാ സെമിത്തേരിയിൽ സെപ്റ്റംബർ 12 ഞാറാഴ്ച്ച നടത്തി.

അപകടത്തിൽ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ കഴിയുന്ന ഡെൻഫിനാലിന്റെ സഹോദരൻ പാസ്റ്റർ ക്രിസ്റ്റഫറിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും, ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുകയും ചെയ്യുക.

A Poetic Devotional Journal

You might also like
Comments
Loading...