പാസ്റ്റർ സി പി ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 586

കുമ്പനാട് : ഓതറ മംഗലത്ത് കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി പി ജോസഫ് (92 വയസ്സ്) ജൂൺ 9 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തന്റെ ചെറു പ്രായത്തിൽ കർത്താവിനെ സ്വീകരിക്കുകയും പിന്നീട് ഇന്ത്യ ഒട്ടാകെ പല പ്രാവശ്യം ദൈവവചനവുമായി യോഗങ്ങൾ ക്രമീകരിക്കുകയും ആയിരങ്ങളെ കർത്താവിന് വേണ്ടി നേടുകയും ചെയ്തിരുന്നു. നീണ്ട 55 വർഷങ്ങൾ ദൈവവേലയിൽ ആയിരുന്നു. ചർച്ച് ഓഫ് ഗോഡ്, വേൾഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചുകളിൽ സഭാ ശ്രുഷഷകനായി ഇരുന്നിട്ടുണ്ട്. ഭാര്യ പരേതയായ ശ്രീമതി ശോശാമ്മ ജോസഫ്. ഏഴ് മക്കൾ. അവരിൽ ചിലർ കർത്തൃശ്രുഷുഷയിൽ ആയിരിക്കുന്നു.

സംസ്കാര ശ്രുഷുഷ ജൂൺ 12 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം വേൾഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓതറയുടെ ഇടയാറന്മുളയുള്ള സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Advertisement

You might also like
Comments
Loading...