പാസ്റ്റർ കെ എം ബേബി (70) നിത്യതയിൽ

0 654

ഏഴംകുളം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യയുടെ സീനിയര്‍ പാസ്റ്ററും ഏഴംകുളം ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവുമായ കായംകുളം കടയ്ക്കല്‍ വീട്ടില്‍ പാസ്റ്റര്‍ കെ.എം.ബേബി (70) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. 1969-ല്‍ മുളക്കുഴ മൗണ്ട് സയോണ്‍ ബൈബിള്‍ സെമിനാരിയില്‍ പഠനത്തിനായി എത്തിച്ചേര്‍ന്നു. 1972 മുതല്‍ കേരളത്തിലെ വിവിധ സഭകളില്‍ ശുശ്രൂഷിച്ചു. 49 വര്‍ഷം ഇന്ത്യയില്‍ വിവിധയിടങ്ങളിലും ജര്‍മ്മനിയിലും സഭാ ശുശ്രൂഷയിലായിരുന്നു. അനേക സ്ഥലങ്ങളില്‍ സഭകള്‍ സ്ഥാപിക്കുന്നതിനും, സുവിശേഷ മുന്നേറ്റത്തിനും പ്രയത്‌നിച്ചിട്ടുണ്ട്. പെന്തക്കോസ്തിന്റെ കേരളത്തിലെ മുന്നേറ്റത്തിന് പാസ്റ്റര്‍ കെ. എം ബേബിയുടെ പ്രവര്‍ത്തനം വളരെ പ്രയോജനപ്പെട്ടു. ചര്‍ച്ച് ഓഫ് ഗോഡിന്റെ സഭാ ശുശ്രൂഷകന്‍, ഡിസ്ട്രിക്ട് പാസ്റ്റര്‍, കൗണ്‍സില്‍ മെമ്പര്‍, ഗവേണിംഗ് ബോഡി മെമ്പര്‍, മലബാര്‍ സോണല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടിച്ചിപുറത്ത് കുഞ്ഞുമോള്‍ ആണ് ഭാര്യ.
വൈ.പി.ഇ സ്‌റ്റേറ്റ് സെക്രട്ടറിയും പി.വൈ.സിയുടെ സ്‌റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ മാത്യു ബേബി, ഷീബ, ഷീജ എന്നിവരാണ് മക്കള്‍. മരുമക്കള്‍: ബാസ്റ്റിന്‍ ജോസഫ്, എബി സ്റ്റീഫന്‍, സോണി.

സംസ്‌കാര ശുശ്രൂഷ 17/08/2018 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12.30 എഴംകുളം നെടുമണ്‍ യെരുശലേം പ്രാര്‍ത്ഥനാ കൂടാരത്തില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുകയും ശുശ്രൂഷകള്‍ നടത്തുകയും ചെയ്യും, തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ ഏഴംകുളം സഭയുടെ നേതൃത്വത്തില്‍ കല്ലേത്ത് സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

Advertisement

You might also like
Comments
Loading...
error: Content is protected !!