പാസ്റ്റർ തോമസ് എബ്രഹാമിൻ്റെ ഭാര്യ തങ്കമ്മ നിത്യതയിൽ
കാസർഗോഡ്: ഉദുമ അസംബ്ലിസ് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ തോമസ് എബ്രഹാമിൻ്റെ ഭാര്യ തങ്കമ്മ നിത്യതയിൽ ചേർക്കപ്പെട്ടു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു വിശ്രാമത്തിലേക്ക് ചേർക്കപ്പെട്ടത്. ദീർഘകാലം അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. എന്നാൽ ദൈവസമയത്ത് ദൈവം വിളിച്ച് നിത്യതയിലേക്ക് ചേർക്കുകയായിരുന്നു.
കാസർഗോഡ് ജില്ലയിലെ അക്രൈസ്തവ മേഖലയിൽ അനേക നാളുകൾ ദൈവദാസനോടപ്പം സുവിശേഷികരണത്തിൽ പങ്കാളിയായിരുന്നു. ഇല്ലായ്മയുടെയും കഷ്ടതയുടെയും മധ്യത്തിൽ ദൈവനാമത്തിനു വേണ്ടി അന്ത്യം വരെ നിലനിന്ന സഹോദരിയുടെ വേർപാട് വിശ്വാസ സമൂഹത്തിന് തീരാനഷ്ടമാണ്.
രണ്ട് മക്കളുണ്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് അറബി AG ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ