പാസ്റ്റർ പി എം ജോൺ നിത്യതയിൽ

0 1,504

തലയോലപറമ്പ്: WME ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ റവ.പാസ്റ്റർ. പി എം ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു. തിങ്കളാഴ്ച രാത്രി 11 മണിക്കായിരുന്നു അന്ത്യം.
വേഭാദ്ധ്യാപകൻ, WME കൗൺസിൽ മെമ്പർ, പ്രെസ്ബിറ്ററി അംഗം സംഘാടകൻ, എഴുത്തുകാരൻ, അന്തർദേശിയ പ്രഭാഷകൻ, WME യൂത്ത് ഫെല്ലോഷിപ്പിന്റെ ദീർഘകാല ഡയറക്ടർ, കരിയംപ്ലാവ് കൺവൻഷനിലെ സ്ഥിരം പരിഭാഷകൻ എന്നിങ്ങനെ തിളക്കമാർന്ന ബഹുമുഖപ്രതിഭയായിരുന്നു റവ.പി എം ജോൺ. 1948 ജുലൈ 22-ന് ജനിച്ച അദ്ദേഹം മാതാപിതാക്കൾ പെന്തക്കോസ്ത് വിശ്വാസികൾ ആയിരുന്നതിനാൽ ചെറുപ്രായത്തിലെ ദൈവ ഭയത്തിൽ വളർന്നു. 1961-ൽ രക്ഷിക്കപ്പെടുകയും, സ്റ്റാനപ്പെട്ടു പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു.
ഡിഗ്രി പഠനാനന്തരം വടക്കേ ഇന്ത്യയിൽ “ഓപ്പറേഷൻ മൊബലൈസേഷനിൽ ” പ്രവർത്തിച്ചു.
മുളക്കുഴ സീയോൻ ബൈബിൾ കോളേജിൽ ദൈവവചനം പഠിച്ചു. പിന്നീട് തിരുവനന്തപുരം കണ്ണൻമൂലയിൽ നിന്ന് സെറാംപൂർ കോളേജിന്റെ BD കരസ്ഥമാക്കി.
1974-ൽ കലംപൂരിൽ ചർച്ച് ഓഫ് ഗോഡ് സിവിഷന്റെ ശുശ്രൂഷകനായി പ്രേഷിതപ്രവർത്തനം ആരംഭിച്ചു.1987-ൽ വാകത്താനം സഭയുടെ ശൂശ്രൂഷയോടൊപ്പം ഡബ്ല്യൂ.എം.ഇ-യുടെ പ്രവർത്തനവുമായി ചേർന്നു.പിന്നീടിങ്ങോട്ടുള്ള കാൽ നൂറ്റാണ്ട് ദൈവസഭയുടെ സജീവ പ്രവർത്തകനായി. ദൈവസഭയുടെ യൂത്ത് ഫെല്ലോഷിപ്പിന്റെ നവീകരണ പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനം സ്ലാഘനീയമായിരുന്നു. WME വൃന്ദാവനം-മുക്കുഴി സഭയിലായിരുന്നു അദ്ദേഹം അവസാനമായി ശുശ്രൂഷിച്ചത്. 2012-ൽ സഭാപരിപാലനത്തിൽ നിന്ന് വിരമിച്ച അദ്ദേഹം, ദീർഘമായ നാലരപതിറ്റാണ്ട് കതൃവേലയിൽ പോരാടിയനന്തരം താൻ പ്രിയം വെച്ച നാട്ടിലേക്ക് യാത്രയായി.
ഭാര്യ. ആലീസ്, റാന്നി വേങ്ങ മൂട്ടിൽ കുടുംബാംഗം.
മക്കൾ: ജ്യോതിഷ്, അശിഷ്, പ്രതീഷ്.
സംസ്കാരം നാളെ (ജൂലൈ 25) ഒരുമണിക്ക് ഇറുമ്പയം WME സെമിത്തേരിയിൽ.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...