ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീ ബോർഡിസ്റ് ആയിരുന്ന ബ്രദർ റോയി തോമസ് (58) നിത്യതയിൽ

0 1,215

എറണാകുളം: ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീ ബോർഡിസ്റ് ആയിരുന്ന ബ്രദർ റോയി തോമസ് (58) ജൂലൈ 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു.തൃശൂർ നെല്ലിക്കുന്ന് ചുങ്കത്ത് വീട്ടിൽ പരേതനായ തോമസിന്റെ മകനായ റോയി തോമസ് കഴിഞ്ഞ 37 വർഷം  ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീബോർഡിസ്റ് ആയിരുന്നു. പാലാരിവട്ടം ബ്രദറൺ സഭാംഗമായിരുന്ന കുടുംബം എറണാകുളം ചെമ്പ്മുക്കിലാണ് താമസിക്കുന്നത്. കാൻസർ രോഗത്താൽ ഭാരപ്പെടുകയായിരുന്നു. സംസ്കാര ശുശ്രൂഷ ജൂലൈ 11ന് ബുധനാഴ്ച രാവിലെ 9 മണിക്ക് പാലരിവട്ടം ബൈപാസിലുള്ള എക്ളേഷ്യ ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 12 മണിക്ക് തെങ്ങോട് ബ്രദറൺ സഭാ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ ലിസി.

Advertisement

You might also like
Comments
Loading...