എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണൽ സ്ഥാപക എലിസബത്ത് വേർസൺ (ആന്റി ബേത്ത്) നിര്യാതയായി

0 550

തിരുവനന്തപുരം: കുറവൻകോണം വിൻഡ്സർ മാൻഷൻ ഫ്ലാറ്റ് 5B ൽ എലിസബത്ത് വേർസൺ (97) നിര്യാതയായി. ഒക്ടോബർ 30 നായിരുന്നു അന്ത്യം. അമേരിക്കയിലെ ലോങ്ങ് ഐലൻഡ് സ്വദേശിയാണ് പരേത. സംസ്കാരം പിന്നീട് പാളയം ക്രൈസ്റ്റ് ചർച് സെമിത്തേരിയിൽ നടത്തും. മക്കൾ: ഗ്രേസ്, സിൻഡി

1992-ൽ
മുതൽ എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണൽ(AAll)ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തു താമസിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണൽ (AAII)എന്ന സംഘടന 1989 മുതൽ അംഗപരിമിതരുടെയും വൃദ്ധജനങ്ങളുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കുട്ടികളുടെയും ഇടയിൽ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന എൻ.ജി.ഓ. ആണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...