ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം​ ചെ​യ്തു.

0 1,055

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭയുടെ ത​ല​വ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത (90) കാ​ലം​ ചെ​യ്തു. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി വാ​ർ​ധ​കൃ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങളെ തു​ട​ർ​ന്ന് ഇന്ന് പുലർച്ചെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ വെച്ച്‌ 2.38ന് ആയിരുന്നു പ്രിയ പിതാവിന്റെ അന്ത്യം. 2007 മു​ത​ൽ 13 വ​ർ​ഷം മാ​ർ​ത്തോ​മ്മാ സ​ഭ​യെ ന​യി​ച്ചു. ബേബി എന്ന് വിളിപ്പേരുള്ള പി.​ടി. ജോ​സ​ഫെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല നാമം. 1931 ജൂ​ണ്‍ 27ന് ​മാരാമൺ പാലാക്കുന്നത് ടി. ലൂ​ക്കോ​സി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും ബെംഗളൂരു തി​യോ​ള​ജി​ക്ക​ൽ കോ​ള​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​നും ശേ​ഷം 1957 ജൂ​ണ്‍ 29ന് ​ശെ​മ്മാ​ശ​നാ​യും തുടർന്ന് അതെ വർഷം ഒ​ക്ടോ​ബ​ർ 18ന് ​വൈ​ദി​ക​നാ​യും സ​ഭാ ശു​ശ്രൂ​ഷ​യിൽ പ്ര​വേ​ശി​ച്ചു. വർഷങ്ങൾക്ക് ശേഷം 1975 ഫെ​ബ്രു​വ​രി 8ന് ജോ​സ​ഫ് മാ​ർ ഐ​റേ​നി​യോ​സ് എ​ന്ന പേ​രി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി. അനന്തരം, സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തേ​ക്ക് അയക്കപ്പെട്ടു. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ 2007 ഒ​ക്ടോ​ബ​ർ 2ന് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി. മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​ൻ​ഗാ​മി​യാ​യി​രു​ന്നു. ലോകോത്തര പ്രസിദ്ധമായ മാ​ര​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൺവൻഷനിലെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്നു വിലക്ക് നീക്കിയതും മെത്രാപ്പൊലീത്തയാണ്. ഇതിനായി കൺവൻഷന്റെ സമയക്രമത്തിലും അദ്ദേഹം മാറ്റം വരുത്തിയിരുന്നു.

മാർത്തോമാ ‌സഭയുടെ വിപ്ലവകരമായ മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ച മെത്രാപ്പൊലീത്ത അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ആവശ്യത്തിലിരിക്കുന്നവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചിരുന്നു. ഭിന്നശേഷിക്കാർക്ക് വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പൊലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും ഭിന്ന ലിംഗക്കാരെ മുൻ നിരയിലേക്കു നയിക്കാനുള്ള പുതിയ പദ്ധതിയും ആരംഭിച്ചിരുന്നു. പ്രളയ ദുരിതം നേരിടുന്നവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതിയും മെത്രാപ്പൊലീത്തയുടെ ആർദ്ര മനസ്സിന്റെ ഉദാഹരണമാണ്. റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ് ഇടവകകളിലെ വികാരി, സുവിശേഷ സംഘം സഞ്ചാര സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ്, നാഷനൽ കൗ‍ൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ, ഏഷ്യൻ ബിഷപ്സ് കോൺഫറൻസ്, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, ക്രിസ്ത്യൻ ഏജൻസി ഫോർ സോഷ്യൽ ആക്‌ഷൻ സിഎസ്ഐ– സിഎ‍ൻഐ– മാർത്തോമ്മാ സഭ ഐക്യസമിതി, മാർത്തോമ്മാ–യാക്കോബായ ഡയലോഗ് എന്നിവയിലെ നേതൃത്വം തുടങ്ങിയ ചുമതലകൾ വഹിച്ചു. തിരുവനന്തപുരം ഹോസ്പിറ്റൽ ആൻഡ് ഗൈഡൻസ് സെന്റർ, തിരുവനന്തപുരം മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ, ആയൂർ മാർത്തോമ്മാ കോളജ് ഓഫ് ടെക്നോളജി, ജൂബിലി മന്ദിരം കൊട്ടാരക്കര, അഞ്ചൽ ഐടിസി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾക്കു തുടക്കമിട്ടു. ദലിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി ഡൽഹിയിൽ മാർച്ചിനു നേതൃത്വം നൽകി. തെക്കൻ തിരുവിതാംകൂർ വികസന–മിഷനറി പ്രവർത്തനം, ഹോസ്ക്കോട്ട–അങ്കോല മിഷനറി പ്രവർത്തനം, ലാത്തൂർ, ഒഡീഷ, ഗുജറാത്ത്, ബംഗാൾ, ആന്ധ്ര ഭൂകമ്പ–പ്രളയ ദുരിതാശ്വാസ പ്രവർത്തനം, സൂനാമി ദുരിതാശ്വാസ പ്രവർത്തനം, നാഗാലാൻഡ്, മണിപ്പുർ, കിഴക്കൻ തിമോർ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ സമാധാന ചർച്ചകളിലെ നേതൃത്വം, യുഎൻ ലോക മതസമ്മേളനത്തിലെ പ്രത്യേക ക്ഷണിതാവ് തുടങ്ങിയവയിലൂടെ ലോക ശ്രദ്ധനേടി. ശാലോം ധ്വനി കുടുംബത്തിന്റെ അനുശോചനം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...