പാസ്റ്റർ ബിനു പോൾ (42) നിത്യതയിൽ ചേർക്കപ്പെട്ടു, സംസ്കാരം ഇന്ന് (ഞായർ) രണ്ടുമണിക്ക്

0 1,188

റായ്പൂർ: ഇന്നലെ കോവിഡ് 19 മൂലം മരണമടഞ്ഞ ഐ.പി.സി ശുശ്രൂഷകൻ പാസ്റ്റർ ബിനു പോൾ ഒക്ടോബർ 10 ശനിയാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു .ചില ദിവസങ്ങളായി കോവിഡിനാൽ റായ്പൂർ ബാൽകോ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ആയിരുന്നു.

തൃശൂർ സ്വദേശിയായ പാസ്റ്റർ ബിനു പോൾ കഴിഞ്ഞ 12 വർഷമായി റായ്പൂരിൽ സുവിശേഷ പ്രവർത്തനത്തിൽ ആയിരുന്നു.

സംസ്കാരം ഇന്ന് (ഞായർ) രണ്ടുമണിക്ക് റായ്‌പൂരിൽ നടക്കും. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോക്കോൾ അനുസരിച്ച് ക്രൈസ്തവ ആചാര പ്രകാരം സംസ്കരിക്കുന്നതിനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട്.

12 വർഷമായി റായ്‌പൂരിൽ സുവിശേഷകനായ ബിനു പോൾ ഐ.പി.സി. ഡാളസ് ഹെബ്രോൻമിഷൻ്റെ കോർഡിനേറ്ററും നയാ റായ്‌പൂർ ഹെബ്രോൻ സഭയുടെ പാസ്റ്ററും ആയിരുന്നു.

പാസ്റ്റർ ബിനുപോളിൻ്റെ കുടുംബത്തെ സഹായിക്കാൻ താൽപ്പര്യപ്പെടുന്നവർക്കായി ഭാര്യ ബെൻസിയുടെ അക്കൗണ്ട് ഡീറ്റെയിൽസ് നൽകുന്നു.

Name : Benze Binu
Canara Bank,Rakhi Branch
A/C no. 6253101000159
IFSC Code:CNRB0006253

Advertisement

You might also like
Comments
Loading...
error: Content is protected !!