മുള്ളം കാട്ടിൽ വി.എ. തോമസിന്റെ (88) സംസ്കാരം ഇന്ന്

0 159

ടോറന്റോ: മുള്ളം കാട്ടിൽ വി എ തോമസിൻ്റെ സംസ്കാര ശുശ്രുഷ ഇന്ന് ഒക്ടോബർ 9 വെള്ളി, (കാനഡ സമയം) രാവിലെ 11 മുതൽ (ഇന്ത്യൻ സമയം വൈകിട്ട് 8.30 ) കാനഡയിൽ നടക്കും. മിസ്സിസാഗാ സെൻറ് ജോൺസ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനു വയ്ക്കും.
30 വർഷമായി കാനഡയിൽ കുടുംബമായി താമസിച്ച ഇദ്ദേഹം റാന്നി, നെല്ലിക്കമൺ ഐ പി സി അംഗമാണ്.
മുംബൈ ചെമ്പൂർ ഐപിസി യുടെ ആദ്യകാല പ്രവർത്തകനും മുൻ ട്രഷററും ആയിരുന്നു.
ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകൻ പരേതനായ മുള്ളംകാട്ടിൽ പൊടിയച്ചൻ്റെ രണ്ടാമത്തെ മകനാണ്.
മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗം മറിയാമ്മയാണ് ഭാര്യ.
മക്കൾ: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ).
മരുമക്കൾ: ഉഷ, വർഗീസ് സേവ്യർ (ഇരുവരും കാനഡ), സോണിയ (ഡാളസ് ). പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ ഷിബു മുള്ളംകാട്ടിൽ സഹോദര പുത്രനാണ്.

Advertisement

You might also like
Comments
Loading...
error: Content is protected !!