സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു

0 294

കോട്ടയം: കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു. 81 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1980 മുതൽ തുടർച്ചയായി ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും എം.എൽ.എയായി. 2001 – 2006ൽ യു.ഡി.എഫ് മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായിരുന്നു.
ചെന്നിക്കര സി.ടി. ഫ്രാൻസിസ് – അന്നമ്മ ഫ്രാൻസിസ് ദമ്പതികളുടെ മകനായി ജനനം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, കേരള കോൺഗ്രസിൻെറ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.എം മാണിയുടെ മരണ ശേഷം പി.ജെ ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!