ചൂണ്ടയിടുന്നതിനിടെ വെള്ളക്കെട്ടിൽ വീണ വിദ്യാർത്ഥി മരിച്ചു
ചൂണ്ടയിടുന്നതിനിടെ വെള്ളക്കെട്ടിൽ വീണ പെന്തെക്കോസ്ത് വിദ്യാർത്ഥി മരിച്ചു
തിരുവല്ല : ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ ആദ്യകാല വിശ്വാസികളായ പുതുവിള വീട്ടിൽ പന്നിക്കുഴി ജോസ് (സണ്ണി) ഓമന ദമ്പതികളുടെ മകൻ ജെസിൻ ജോസ് (ജയ് മോൻ-17) വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇന്നലെ വൈകിട്ട് 4.30ന് വീടിനു സമീപമുള്ള പെരുന്തുരുത്തി തെക്ക് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ ചൂണ്ടയിടുന്നതിനിടെ പെട്ടെന്ന് വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മൂത്ത സഹോദരൻ ജോമോനും സുഹൃത്തുക്കളും ചേർന്ന് കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സസ്കാരം നാളെ ഉച്ചയ്ക്ക് 1-ന് ടി.പി.എം തിരുവല്ല സെൻറർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 3-ന് കറ്റോട് സഭാ സെമിത്തേരിയിൽ. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ജയ്മോൻ ആത്മീയ കാര്യങ്ങളിലും സഭയുടെ ഏത് ആവശ്യത്തിനും അത്യുത്സാഹത്തോടെ പ്രവർത്തിക്കുമായിരുന്നുവെന്ന് സഭാ വിശ്വാസികളും ശുശ്രൂഷകരും പറഞ്ഞു.