പ്രാർത്ഥനകൾക്ക് വിരാമമിട്ട് പ്രിയ ബ്ലെസ്സൺ യാത്രയായി

0 2,125

മാവേലിക്കര: പാസ്റ്റർ എം.കെ.കോശിയുടെ മകനും സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി ജീവനക്കാരനുമായ ബ്ലെസ്സൺ കോശി (24) നിത്യതയിൽ പ്രവേശിച്ചു. ഈ കഴിഞ്ഞ ജൂൺ 9ന് ഒരു രോഗിയെ കൊണ്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകും വഴി നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. അപകടത്തിൽ വളരെ ഗുരുതരമായ പരുക്കേറ്റ പ്രിയ ബ്ലെസ്സനെ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രവേശിപ്പിച്ചു . ലോകമെമ്പാടുമുള്ള ദൈവമക്കൾ വളരെ ആത്മാർത്ഥമായി പ്രാർത്ഥിച്ചെങ്കിലും. ദൈവ ഹിതം മറ്റോന്നായിരുന്നു. ഇന്ന് ഉച്ചക്ക് പ്രിയ സഹോദരൻ നമ്മെ വിട്ട യാത്രയായി.

ഭാര്യ : ജെസറ്റി , കേവലം ഒരു മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...