കെ. വൈ. വർഗ്ഗീസ് (83) നിത്യതയിൽ പ്രവേശിച്ചു

0 555

അടൂർ: കടമ്പനാട് കൊറ്റിനാട്ട് മലയിൽ ഹൗസ്സിൽ കെ. വൈ. വർഗ്ഗീസ് (83) ഇന്നലെ രാത്രി നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വസ്ഥതയാൽ ചില മാസങ്ങളായി വിശ്രമത്തിൽ ആയിരുന്നു. കോളേജ് അധ്യാപകൻ, റെയിൽവേ മാസ്റ്റർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇരുപതു വർഷം കുവൈറ്റിലും ജോലി ചെയ്തിരുന്നു. കടമ്പനാട് ലയൺസ്‌ ക്ലബ് മുൻ പ്രസിഡണ്ടായും അനേക വർഷങ്ങൾ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ പരേതയായ സൂസൻ വർഗ്ഗീസ് മല്ലപ്പള്ളി ആഞ്ഞിലിവേലിൽ കുടുംബാംഗം ആണ്. നാളെ രാവിലെ 9.30 മണിക്ക് സംസ്ക്കാരശുശ്രൂഷ ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് കടമ്പനാട് സെന്റ്. തോമസ് ഓർത്തഡോക്സ് സഭാ സെമിത്തേരിയിൽ സംസ്‌ക്കരിക്കും.
മക്കൾ. ജോർജ്ജ് വർഗ്ഗീസ്, ബിജു വർഗ്ഗീസ്, പ്രീജ ഷാജി.
മരുമക്കൾ. അരുണ, ബിന്ദു, ഷാജി തോമസ്.
കൊച്ചുമക്കൾ. ക്രിസ്റ്റല്ല, ലളിത, കെൻസ്, കെന്നത്, റ്റിൻസ, ചെൽസ്യ.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!