ബ്രദർ ബിജു മാത്യു ജേക്കബ് (48) നിത്യതയിൽ

0 2,344

ഖത്തർ : ഖത്തർ എബനേസർ പെന്തകോസ്ത് അസംബ്ലി സഭാംഗം ബ്രദർ ബിജു മാത്യു ജേക്കബ് ഇന്ന് രാവിലെ (11-04-2020) നിത്യതയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങളായി ജോലിയോടുള്ള ബന്ധത്തിൽ ഖത്തറിൽ താമസിക്കുകയായിരുന്നു

പത്തനംതിട്ട, സീതത്തോട് കോട്ടമനപ്പാറ സ്വദേശിയായ ബ്രദർ ബിജു മാത്യു നാട്ടിൽ ഹെവൻലി ഫീസ്റ്റ് സഭാംഗമാണ്. ഭാര്യ : ഷീന തോമസ്, രണ്ടു മക്കൾ (മകൻ : പ്ലസ് 2, മകൾ : ആറാം ക്ലാസ്) ഉണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ഖത്തർ എബനേസർ പെന്തകോസ്ത് അസംബ്ലി സഭാംഗങ്ങളുടെ വാക്കുകളിലേക്ക്

തന്റെ ആകസ്മികമായ ഇഹലോക വിടവാങ്ങൽ ഞങ്ങളിൽ എല്ലാവരിലും ഉണ്ടാക്കിയ വേദന ഒട്ടും ചെറുതല്ല.. വളരെ ശാന്തനും സൗമ്യനും പ്രാർത്ഥന ജീവിതം ഉള്ളവനുമായ സഹോദരന്റെ നല്ല പെരുമാറ്റവും യൂത്ത് മീറ്റിംഗിന് ഏറ്റവും നല്ല പ്രചോദനാത്മകവുമായ സന്ദേശം നൽകിയതും ഒക്കെ ഇന്നും ഞങ്ങളുടെ ഓർമ്മയുടെ ചെപ്പുകളിൽ മായാതെ നില കൊള്ളുന്നു എന്നും, ഇനിയും നമ്മുടെ പ്രാണപ്രിയനായ കർത്താവ് രോഗോപശാന്തിയോടു കൂടി ഉദിക്കുമ്പോൾ ആ പൊൻ പുലരിയുടെ സുപ്രഭാതത്തിൽ നമ്മൾ വീണ്ടും കാണും, ഭൗതീക ശരീരം ഇവിടെ ഇട്ടിട്ട് നിത്യതയിലേക്ക് കരേറി പോയ ഞങ്ങളുടെ പ്രിയ സഹോദരൻ ബിജു മാത്യൂ ജേക്കബിന്റ വേർപാടിൽ ദു:ഖവും പ്രത്യാശയും പങ്കുവെയ്ക്കുന്നു; കുടുംബാംഗങ്ങളെ എല്ലാവരെയും സർവ്വ ശക്തൻ ആശ്വസിപ്പിക്കട്ടെ എന്നും താൻ കൂടിവന്നിരുന്ന ഖത്തറിലുള്ള സഭയുടെ ശുശ്രൂഷകരായ പാസ്റ്റർ
കെ. കോശി, പാസ്റ്റർ ബൈജു സാം എന്നിവർ അനുശോചിച്ചു.”

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...